

കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. വനിത എസ് ഐ അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയ പ്രതി കായംകുളം സ്വദേശി റൈസല്‍ (32) ആണ് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. എഎസ്‌ഐമാരായ പ്രിയ, സജീവ് എന്നിവര്‍ക്കണ് പരിക്കേറ്റത്.
Content Highlights:Three Kayamkulam Police Officers Injured After Attack by Accused