'എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം': വിഴിഞ്ഞം ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമെന്ന് ദേശാഭിമാനി

ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു

'എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം': വിഴിഞ്ഞം ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമെന്ന് ദേശാഭിമാനി
dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമെന്ന് ദേശാഭിമാനി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് ഓഹരി കൈമാറ്റമെന്നാണ് ദേശാഭിമാനിയുടെ അവകാശവാദം. ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് ഇക്കാര്യമുള്ളത്. ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷത്തുനിന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളിയായിരുന്നു വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കുന്നതിനിടെ ഷെയര്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കും. കരാര്‍ കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചാലും മതിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിയില്‍ 26 ശതമാനത്തിന് മുകളില്‍ വില്‍പ്പന നടത്തരുത് എന്നാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പഹല്‍ഗാം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയുള്ള സ്ഥലമായാണ് കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്തെ കണ്ടത്. വിഴിഞ്ഞത്തില്‍ മൊണോപ്പോളി വരുന്നത് നല്ലതല്ല. പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. എല്ലാ കമ്പനികളുടെയും കപ്പല്‍ എത്തുന്ന കാര്യത്തില്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്. എംഎസ്‌സി എന്ന ഒറ്റ കപ്പല്‍ കമ്പനിയിലേക്ക് എല്ലാം ചുരുങ്ങാന്‍ സാധ്യതയുണ്ട്. നമുക്ക് കിട്ടേണ്ട വരുമാനത്തില്‍ കുറവുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ആശങ്ക മുഖ്യമന്ത്രി ശരിവെച്ചു. അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചുമാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ദേശീയ സുരക്ഷ ഉറപ്പാക്കല്‍, പൊതു താല്‍പ്പര്യം സംരക്ഷിക്കല്‍, നല്ല മത്സര സാധ്യത ഉറപ്പാക്കല്‍, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ദീര്‍ഘവീക്ഷണത്തോടെ വികസനങ്ങള്‍ നടപ്പാക്കല്‍ തുടങ്ങി അഞ്ച് കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം എംഎസ്സിക്ക് ഷെയര്‍ കൈമാറുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണ് തേടുക. സെബിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡ് ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlights- Deshabhimani has described the Vizhinjam Port share transfer as a major achievement of the LDF government

dot image
To advertise here,contact us
dot image