KMML കമ്പനിയുടെ വാഹനം വിറ്റത്തില്‍ വന്‍ ക്രമക്കേട്; 16 ലക്ഷത്തിന്റെ കാര്‍ വിറ്റത് ഏഴ് ലക്ഷം രൂപയ്ക്ക്

സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്

KMML കമ്പനിയുടെ വാഹനം വിറ്റത്തില്‍ വന്‍ ക്രമക്കേട്; 16 ലക്ഷത്തിന്റെ കാര്‍ വിറ്റത് ഏഴ് ലക്ഷം രൂപയ്ക്ക്
dot image

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. കണക്കുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Allegations of irregularities have surfaced in the sale of vehicles belonging to the public sector company KMML at Chavara. The issue has sparked demands for an investigation.

dot image
To advertise here,contact us
dot image