നടുക്കടലില്‍ അപകടാവസ്ഥയില്‍.., വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

നടുക്കടലില്‍ വള്ളം മറിഞ്ഞ് അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു മൂന്ന് പേരും

നടുക്കടലില്‍ അപകടാവസ്ഥയില്‍.., വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
dot image

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. സനു, റോബിന്‍സണ്‍, ബാബു എന്നിവരെയാണ് കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. നടുക്കടലില്‍ വള്ളം മറിഞ്ഞ് അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു മൂന്ന് പേരും. അപകടത്തില്‍പ്പെട്ടെങ്കിലും ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഉച്ചയോടെ തീരത്ത് എത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരയെ തുടര്‍ന്നാണ് അപകടമുണ്ടായത്. തിങ്കളാഴ്ച തിരിച്ചെത്തേണ്ടവര്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

സുഹൃത്തുക്കളും തൊഴിലാളികളുമാണ് ആദ്യം തിരച്ചില്‍ ആരംഭിച്ചത്. ഒപ്പം ഫിഷറീസ് വകുപ്പും പൊലീസും തെരച്ചില്‍ നടത്തിയിരുന്നു.
വാടക തിരച്ചില്‍ ബോട്ടുകളിലൊന്നായ ആഴിമലശിവന്‍ ഉച്ചവരെയും ശേഷം കേദാര്‍നാഥ് എന്ന ബോട്ട് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കടലിന്റെ ഒഴുക്ക് തെക്കോട്ട് എന്ന നിലയ്ക്ക് കന്യാകുമാരി, കുളച്ചല്‍ ഭാഗത്തേക്കാണ് തിരിച്ചില്‍ നടത്തിയത്.

Content Highlights: The fishermen who had gone missing after setting out to sea from Vizhinjam have been found safe, bringing relief to their families and local authorities.

dot image
To advertise here,contact us
dot image