ശിവൻകുട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സസ്‌പെൻഷൻ; CPI മുൻ ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിൽ ചേർന്നു

തെരുവുഗുണ്ടയുടെ നിലവാരത്തിലേക്ക് സിപിഐഎം എത്തിയെന്ന് മുരളീധരന്‍ ആരോപിച്ചു

ശിവൻകുട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സസ്‌പെൻഷൻ; CPI മുൻ ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിൽ ചേർന്നു
dot image

തിരുവനന്തപുരം: സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ കൂടിയായ വി എസ് സുലോചനനാണ് കോണ്‍ഗ്രസിലെത്തിയത്. സുലോചനനൊപ്പം ഒട്ടേറെ സിപിഐ പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു.

ആരോഗ്യമന്ത്രി കെ മുരളീധരനാണ് അംഗത്വം നല്‍കിയത്. നേമത്ത് വി ശിവന്‍കുട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സുലോചനനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തെരുവുഗുണ്ടയുടെ നിലവാരത്തിലേക്ക് സിപിഐഎം എത്തിയെന്ന് മുരളീധരന്‍ ആരോപിച്ചു. പിണറായി വിജയന്റെ ഏറാന്മൂളിയായി സിപിഐഎം മാറി. ബിനോയ് വിശ്വത്തിന് എന്ത് സംഭവിച്ചുവെന്നാണ് തന്റെ ആലോചന. അടിമത്ത മനോഭാവമാണ് ഇപ്പോള്‍ സിപിഐക്കെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും സുലോചനൻ ഫോണിലൂടെ പറയുന്നുണ്ട്. ശിവൻകുട്ടി തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. താൻ തോൽക്കുന്നതിലും ശിവൻകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടെന്നും അദ്ദേഹം ഫോണിലൂടെ പറയുന്നുണ്ട്.

വ്യക്തിപരമായ വിഷയങ്ങളാണ് ഫോണിലൂടെ സംസാരിച്ചിരുന്നത്. അതിനിടെയാണ് ശിവൻകുട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ സുലോചനൻ വ്യക്തമാക്കിയത്. ശിവൻകുട്ടിയുമായുള്ള എതിർപ്പ് അറിയിക്കുകയും എതിർനീക്കങ്ങളുണ്ടാകുമെന്ന പരോക്ഷമായ സൂചനയും സംഭാഷണത്തിൽ വ്യക്തമായിരുന്നു. ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിപിഐ നടപടിയെടുത്തത്.

Content Highlights: former thiruvananthapuram CPI District Council member has joined Congress

dot image
To advertise here,contact us
dot image