തിരുവനന്തപുരം മെട്രോ; ഡിപിആര്‍ തയ്യാര്‍, പദ്ധതി ചെലവ് 8000 കോടി രൂപ

പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ റെയില്‍ പാത

തിരുവനന്തപുരം മെട്രോ; ഡിപിആര്‍ തയ്യാര്‍, പദ്ധതി ചെലവ് 8000 കോടി രൂപ
dot image

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡിപിആര്‍ തയ്യാറായി. പുതുക്കിയ അലൈന്‍മെന്റില്‍ 31 കിലോമീറ്റര്‍ ദൂരമാണുള്ളത്. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് മെട്രോ റെയില്‍ പാത. 27 സ്റ്റേഷനുകളില്‍ മൂന്നെണ്ണം ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളാണ്. 8000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി(കെഎം ആർഎൽ)ന് ഇന്നോ നാളെയോ കൈമാറും. കെഎംആര്‍എൽ രണ്ടാഴ്ചക്കുള്ളിൽ ഡിപിആര്‍ സർക്കാരിന് കൈമാറും. മന്ത്രിസഭ ഇത് അംഗീകരിച്ചാൽ കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം തേടും. അംഗീകാരം കിട്ടിയാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എത്ര തുക പദ്ധതിക്കായി ചെലവഴിക്കുമെന്ന് വ്യക്തമാകും.

കേശവദാസപുരം വഴി പട്ടത്ത് നിന്ന് ഉള്ളൂരിലേക്കുള്ള ആദ്യ അലൈമെന്റില്‍ മാറ്റമുണ്ട്. പുതിയ ഡിപിആറില്‍ മെഡിക്കല്‍ കോളേജ് വഴിയാകും പട്ടത്ത് നിന്ന് ഉള്ളൂരിലേക്ക് പോവുക. പാപ്പനംകോട്, കൈമനം, കരമന, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പൊങ്ങുമൂട്, ശ്രീകാര്യം, പങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫേസ് 1, ടെക്നോപാർക്ക് ഫേസ് 3, കുളത്തൂർ, ടെക്നോപാർക്ക് ഫേസ് 2, ആക്കുളം കായൽ, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, എയർപോർട്ട്, ഈഞ്ചക്കൽ, കഴക്കൂട്ടം, കാര്യവട്ടം എന്നിവയാണ് മെട്രോ സ്റ്റേഷനുകൾ.

Content Highlights: The Detailed Project Report (DPR) for the Thiruvananthapuram Metro Rail has been prepared

dot image
To advertise here,contact us
dot image