'UDFന്റെ നേട്ടങ്ങളെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഇരയാക്കാന്‍ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും': യൂത്ത് ലീഗ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റസാക്

'UDFന്റെ നേട്ടങ്ങളെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഇരയാക്കാന്‍ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും': യൂത്ത് ലീഗ്
dot image

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഫ്ളാഗ്ഓഫിനിടെ സമാന്തരമായി ഫ്ളാഗ് ഓഫ് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റസാക്. പ്രിയദര്‍ശിനി പദ്ധതി ജനങ്ങള്‍ ആഘോഷമാക്കുമ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ വിവാദമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്ന് യു എ റസാക് കുറ്റപ്പെടുത്തി.

മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഫ്‌ലാഗ്ഓഫ് നടത്തിയതില്‍ പോരായ്മ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമാന്തര ഫ്ലാഗ് ഓഫ്. എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്സ് പോലും വെയ്ക്കാതെ അവഹേളിച്ചുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചത്.

എന്നാൽ പദ്ധതിയെ രണ്ടാമതൊരിക്കല്‍ ഉദ്ഘാടനം നടത്തി വാര്‍ത്തയാക്കുന്നത് രാഷ്ട്രീയ പക്വതയുടെ ലക്ഷണമല്ലെന്നും ഗ്രൂപ്പ് അന്ധതയുടെ പ്രകടനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും യൂത്ത് ലീഗ് ആക്ഷേപിച്ചു. യുഡിഎഫിന്റെ നേട്ടങ്ങളെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഇരയാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും യൂത്ത് ലീഗ് പ്രസിഡന്റ് പറഞ്ഞു.

മലപ്പുറത്ത് ലീഗ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ലക്‌സ് പോലും വെച്ചില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. അവഹേളനങ്ങള്‍ ഉണ്ടായാല്‍ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

Content Highlights: Youth League has responded to the controversy surrounding the KSRTC free travel scheme flag-off event in Tirurangadi constituency.

dot image
To advertise here,contact us
dot image