രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 5.5% ആയി ഉയർന്നു; ഒരു വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിൽ കണക്കുകൾ

ചെറുകിട വ്യാപാരങ്ങൾ, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, നിർമ്മാണ മേഖലയുടെ ഗ്രാമീണ പങ്കാളിത്തം എന്നിവയിൽ ഉണ്ടായ ഇടിവും തൊഴിൽ സമ്മർദ്ദം കൂട്ടി

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 5.5% ആയി ഉയർന്നു; ഒരു വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിൽ കണക്കുകൾ
dot image

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 5.5 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 5.2 ശതമാനമായിരുന്ന. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതിമാസ തൊഴിൽ കണക്കുകളിലാണ് വിവിരങ്ങൾ ഉള്ളത്.

ഗ്രാമീണ മേഖലകളിലെ തൊഴിൽ അവസരങ്ങളിലെ കുറവും കാർഷിക മേഖലയിലെ സീസണൽ മാറ്റങ്ങളുമാണ് തൊഴിലില്ലായ്മ ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അതേസമയം നഗര മേഖലയിലെ തൊഴിൽ വിപണിയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അത് മൊത്തം തൊഴിലില്ലായ്മ കുറയ്ക്കാൻ പര്യാപ്തമായില്ല.

സ്വയം തൊഴിൽ മേഖലയിലും സ്ഥിരതയുള്ള വളർച്ച കാണാനില്ലെന്ന് വിലയിരുത്തപ്പെടുന്നു. ചെറുകിട വ്യാപാരങ്ങൾ, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, നിർമ്മാണ മേഖലയുടെ ഗ്രാമീണ പങ്കാളിത്തം എന്നിവയിൽ ഉണ്ടായ ഇടിവും തൊഴിൽ സമ്മർദ്ദം കൂട്ടി.

നഗരങ്ങളില ചില മേഖലകളിൽ, പ്രത്യേകിച്ച് സേവന മേഖലയും ഐടി ബന്ധിത ജോലികളും സ്ഥിരതയും നേരിയ വളർച്ചയും കാണിച്ചുവെങ്കിലും, അത് ഗ്രാമീണ മേഖലയിലെ ഇടിവ് പരിഹരിക്കാൻ പര്യാപ്തമായില്ല. അതിനാൽ മൊത്തം നിരക്ക് ഉയർന്നതായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.

15 വയസിനും അതിന് മുകളിലുള്ളവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ അവസരങ്ങൾ ശക്തമാക്കുകയും തൊഴിലാളി പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പുതിയ കണക്കുകൾ വീണ്ടും ചൂണ്ടിക്കാട്ടുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സാമ്പത്തിക വളർച്ച ശക്തമായി തുടരുന്ന സാഹചര്യത്തിലും തൊഴിലവസരങ്ങളുടെ ഗുണനിലവാരവും ലഭ്യതയും സംബന്ധിച്ച വെല്ലുവിളികൾ തുടരുന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് യുവജന തൊഴിലില്ലായ്മയും ഗ്രാമീണ തൊഴിൽ മേഖലയിലെ അനിശ്ചിതത്വവും ഇതേപടി തുടർന്നാൽ അത് വീണ്ടും ആശങ്കയിലേയ്ക്ക് നയിക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

Content Highlights: Rural weakness pushes India's unemployment rate higher in May

dot image
To advertise here,contact us
dot image