പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ മുമ്പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍
dot image

കൊച്ചി: ലക്ഷ്മിപ്രിയയ്‌ക്കെതിരെ അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അന്‍സിബയുടെ നീക്കം. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. നേരത്തെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വാട്‌സ്ആപ്പ് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയ നല്‍കിയ പരാതിയില്‍ തന്നെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്‍സിബ ആരോപിക്കുന്നത്. ഈ പരാതിയില്‍ തൃക്കാക്കര എസിപി അന്വേഷണം നടത്തുകയും ഇതില്‍ കഴമ്പില്ലെന്ന് കാട്ടി കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അന്‍സിബ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ മുമ്പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്‍സിബയുടെയും ലക്ഷ്മിപ്രിയയുടെയും മൊഴി നേരത്തെ എസിപി രേഖപ്പെടുത്തിയിരുന്നു.

ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്‌ഐയ്ക്കും പുറമേ ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനുമെതിരെ കേസെടുക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. കഴിഞ്ഞദിവസമാണ് അന്‍സിബ കോടതിയെ സമീപിച്ചത്. കോടതി ഉടന്‍ തന്നെ പരാതി പരിഗണിക്കുമെന്നാണ് വിവരം.

Content Highlights: Ansiba Hasan has moved the court against Lakshmipriya following a police finding that reportedly stated there was no substance in the complaint. The legal action comes amid an ongoing dispute between the two

dot image
To advertise here,contact us
dot image