'ഭരണവിരുദ്ധ വികാരമല്ല, തിരിച്ചടിയായത് ജാതി സമവാക്യവും എസ്ഐആറും'; CPIM സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട്

പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്

'ഭരണവിരുദ്ധ വികാരമല്ല, തിരിച്ചടിയായത് ജാതി സമവാക്യവും എസ്ഐആറും'; CPIM സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട്
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തില്‍ തിരുത്താന്‍ തയ്യാറാകാതെ സിപിഐഎം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

ജാതി സമവാക്യവും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ പ്രചാരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. പ്ലീനം ഉണ്ടാകാനും സാധ്യതയില്ല. പ്ലീനം വേണമെങ്കില്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുള്ളത്.

ബിജെപി വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല. 2016ലും 2021ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു.
ക്രിസ്ത്യന്‍ - മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റാണെന്ന സ്വയം വിമർശനവും സെക്രട്ടറിയേറ്റ് റിപ്പോർട്ടിലുണ്ട്. തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവായി പിണറായിയെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ച കൂടി നടത്തിയതിന് ശേഷമാകും പ്രായോ​ഗിക തിരുത്തൽ നടപടികൾ എന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് ഉള്ളത്.

പരാജയത്തിന് കുട്ടായ ഉത്തരവാദിത്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും ഒരാളുടെ മാത്രം വീഴ്ചയല്ല പരാജയത്തിന് കാരണം. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. ബ്രാഞ്ച് മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് വരെയുള്ള യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമാണ് തോല്‍വിക്ക് കാരണക്കാര്‍ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് അവര്‍ മാത്രമല്ല തോല്‍വിക്ക് കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിഷയത്തിൽ സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ സ്വയം വിമർശനവുമുണ്ടായി. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായെന്ന് റിപ്പോർട്ടിൽ പറയുന്നു. തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പിഴച്ചെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഘമത്തിന്റെ ശോഭ കെടുത്തിയെന്നും പറയുന്നു.

അതേസമയം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായെന്നാണ് സെക്രട്ടറിയേറ്റ് നിലപാട്. പ്രായോഗിക തിരുത്തൽ നടപടികൾ പിന്നീട് നടക്കും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്ന് മാസത്തെ സാവകാശം ഉണ്ടാകും. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ച കൂടി നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദിവസം നീളുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമായി. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കലുമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. ഈ മാസം ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Content Highlights: CPM State Secretariat report has claimed that there is no anti-incumbency sentiment against the government in Kerala

dot image
To advertise here,contact us
dot image