ഹാപ്പിലാൻഡ് അപകടം: പരിക്കേറ്റവരിൽ കുട്ടികളും; വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ

റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണാണ് അപകടമുണ്ടായത്

ഹാപ്പിലാൻഡ് അപകടം: പരിക്കേറ്റവരിൽ കുട്ടികളും; വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് നാട്ടുകാർ
dot image

തിരുവനന്തപുരം: അപകടമുണ്ടായ വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഗുരുതര സുരക്ഷാവീഴ്ച. റൈഡുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലും മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാറില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വിളിച്ച് അറിയിക്കാന്‍ വൈകിയെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാപ്പിലാന്‍ഡിനെതിരെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തി. നാലുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം വൈകി. അപകടമുണ്ടായിട്ടും
ആളുകളെ ഒഴിപ്പിച്ചില്ല. പരിക്ക് പറ്റിയവരെ മാലിന്യം കൊണ്ടു പോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ പരിശോധനയോ ഇല്ലെന്നും ആംബുലന്‍സ് സൗകര്യമില്ലെന്നും പരാതിയുണ്ട്.

റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണാണ് അപകടമുണ്ടായത്. കുട്ടികളടക്കം അഞ്ചോളം പേർക്കാണ് പരിക്കേറ്റത്. സീമണി(49), മാലിനി(49), ശ്യാം ഡാനിയേല്‍(14), റോസ്(16), പ്രീതു(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേർ നാഗർകോവിൽ സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരുടെ നല ഗുരുതരമല്ല. പതിനഞ്ചോളം പേര്‍ അപകട സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Serious Safety Lapse Alleged at Happyland Amusement Park in Vembayam After Accident

dot image
To advertise here,contact us
dot image