'യുവാക്കളെ വിലകുറച്ച് കാണരുത്', ഈദ് ആശംസയിൽ CJP യെ പരാമർശിച്ച് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി

സർക്കാരിൻ്റെ ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന് എല്ലാവിധ പിന്തുണ നൽകിയാണ് പാളയം ഇമാം സംസാരിച്ചത്

'യുവാക്കളെ വിലകുറച്ച് കാണരുത്', ഈദ് ആശംസയിൽ CJP യെ പരാമർശിച്ച് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി
dot image

തിരുവനന്തപുരം: ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് വശത്തു നിന്നുണ്ടായാലും പരാജയപ്പെടുത്തണമെന്ന് ഈദ് ദിനസന്ദേശത്തിൽ പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. സർക്കാരിൻ്റെ ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന് എല്ലാവിധ പിന്തുണയും നൽകിയാണ് പാളയം ഇമാം സംസാരിച്ചത്. യുവാക്കാളെ വിലകുറച്ച് കാണരുതെന്ന് പറഞ്ഞ ഇമാം, സിജെപിക്ക് പിന്തുണയും നൽകി. യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൻ്റെ തിരിച്ചടിയായി ഉയർന്ന് വന്ന പാർട്ടിക്ക് ഇന്ന് സമൂഹമാധ്യമങ്ങളിൽ വലിയ മുന്നേറ്റമുണ്ടെന്നും നാല് ദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ പിന്നിലാക്കിയെന്നും അദേഹം ചൂണ്ടിക്കാട്ടി.

സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ഈദ് ദിനത്തിൽ അറിയിച്ചു. അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണമെന്നും ഷുഹൈബ് മൗലവി പറഞ്ഞു.

കുട്ടികൾ മൂല്യമുള്ളവരായിരിക്കണമെന്നും സംസ്കാരമുള്ള മക്കളായി വളരണമെന്നും സംസ്കാരമുള്ള ജനതയെ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഷുഹൈബ് മൗലവി പറഞ്ഞു. ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്നതിനുളള പദ്ധതികൾ ഉണ്ടാകണമെന്നും സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഈദ് ദിന സന്ദേശത്തിൽ പറഞ്ഞു.

Content Highlights: Palayam Imam Dr. VP Suhaib Maulavi referred to CJP in his Eid message, stating that the youth should not be underestimated. The remarks have sparked discussions online.

dot image
To advertise here,contact us
dot image