'അമ്മ' കുടുംബ സംഗമത്തിൻ്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം; ധാരണാപത്രം റിപ്പോർട്ടറിന്

കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്

'അമ്മ' കുടുംബ സംഗമത്തിൻ്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം; ധാരണാപത്രം റിപ്പോർട്ടറിന്
dot image

കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സം​ഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിൻ്റെ ധാരണാപത്രം റിപ്പോർട്ടറിന്. അമ്മ' കുടുംബ സംഗമത്തിന്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം. താരസംഘടനയായ 'അമ്മ'യിൽ തർക്കങ്ങൾ മുറുകുന്നതിനിടെ വിവാദ സ്പോൺസർഷിപ്പിന്റെ നിർണായക വിവരങ്ങൾ റിപ്പോർട്ടറിന്.

വെണ്ണല മഹാദേവ ക്ഷേത്രം 'അമ്മ'യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നൽകണമെന്നായിരുന്നു ധാരണ. 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Content Highlights: The temple chaired by Dallal Nandakumar has been announced as the main sponsor of the ‘Amma’ Family Gathering (Kudumbha Sangamam). According to Dharanapatram report, the temple will extend major support to the event.

dot image
To advertise here,contact us
dot image