ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞു; ഇനി പ്ലേ ഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ!

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം അവസാനിച്ചതോട് കൂടി ഗ്രൂപ്പ് മത്സരങ്ങളും പൂർണമായി.

ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞു; ഇനി പ്ലേ ഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ!
dot image

ഐപിഎല്ലിനലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം അവസാനിച്ചതോട് കൂടി ഗ്രൂപ്പ് മത്സരങ്ങളും പൂർണമായി.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ടോപ്പ് 4ലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചു. ജയത്തോടെ രാജസ്ഥാന് 16 പോയിന്റായി. ഇതോടെ പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചു.

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മെയ് 26ന് ധരംശാലയില്‍ തുടക്കമാകും. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും.

ഇതില്‍ വിജയിക്കുന്നവര്‍ 31-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. അവര്‍ 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മത്സരിക്കണം.

പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും 27ന് ന്യൂ ചണ്ഡീഗഡില്‍ നടക്കുന്ന എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരും. ഈ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.

വിജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറുകയും, അവിടെ ആര്‍സിബി - ഗുജറാത്ത് മത്സരത്തില്‍ തോറ്റ ടീമിനെ നേരിടുകയും ചെയ്യും. രണ്ടാം ക്വാളിഫയര്‍ കഴിഞ്ഞ് ഒരു ദിവസത്തെ മാത്രം ഇടവേളയുള്ളതിനാല്‍, വിജയിക്കുന്ന രണ്ടാമത്തെ ഫൈനലിസ്റ്റ് മെയ് 30ന് അഹമ്മദാബാദിലേക്ക് തിരിക്കും.

content highlights:ipl 2026 playoffs schedule qualified teams match timings and venues

dot image
To advertise here,contact us
dot image