വാക്ക് പാലിച്ച് UDF: തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം; പ്രേംകുമാര്‍ വേദിയിലെത്തി

ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും തളര്‍ന്നുപോകാതെ അവർ പിടിച്ചുനിന്നുവെന്നും പ്രേംകുമാർ

വാക്ക് പാലിച്ച് UDF: തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം; പ്രേംകുമാര്‍ വേദിയിലെത്തി
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി ഒരു വിഭാഗം ആശാപ്രവര്‍ത്തകര്‍. പായസ വിതരണം നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപ വര്‍ധിപ്പിച്ചിരുന്നു.

നടന്‍ പ്രേംകുമാര്‍ ആശ സംഗമ വേദിയിലെത്തി. ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും അവര്‍ തളര്‍ന്നുപോകാതെ പിടിച്ചുനിന്നുവെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. സമരത്തിനൊപ്പം സമൂഹം മുഴുവന്‍ ഒന്നിച്ചു. സമരം കണ്ടില്ലെന്ന് നടിച്ചവര്‍ക്കുള്ള മറുപടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്നും പ്രേംകുമാര്‍ പറഞ്ഞു.

നേരത്തെ ആശ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും പ്രേംകുമാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ആശസമരത്തിന്റെ രക്തസാക്ഷിയാണ് പ്രേംകുമാര്‍ എന്നായിരുന്നു അന്ന് ആശമാര്‍ പറഞ്ഞത്. എന്നാല്‍ തനിക്കൊരു രക്തസാക്ഷി പരിവേഷം വേണ്ടെന്നും സാധാരണ മനുഷ്യന്‍ ആയാണ് താന്‍ കൂടെ നിന്നതെന്നും പ്രേംകുമാര്‍ ഇന്ന് പ്രതികരിച്ചു. അവിടെ സ്ഥാനമാനങ്ങള്‍ ഒന്നും വിഷയം അല്ല. യേശു ക്രിസ്തുവാണ് തന്റെ പ്രചോദനം എന്നും പ്രേംകുമാര്‍ പറഞ്ഞു. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പാക്കണം. അത് ചെയ്യുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ആശമാരോട് കാണിച്ച നിഷധാത്മക സമീപനം ഇനിയൊരു സമരത്തോടും ഉണ്ടാകരുതെന്നും പ്രേംകുമാര്‍ പറഞ്ഞു.

Also Read:

പ്രതിമാസം ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസമാണ് ആശമാര്‍ രാപ്പകല്‍ സമരം നടത്തിയത്. 2025 ഫെബ്രുവരി 10നായിരുന്നു സമരം ആരംഭിച്ചത്.

Content Highlights: Asha workers celebrate in honorarium Hike Premkumar takes to the stage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us