തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല; ജിന്റോ ജോൺ, അത് മതി: വി ഡി സതീശനെതിരെ ഒളിയമ്പ്

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല; ജിന്റോ ജോൺ, അത് മതി: വി ഡി സതീശനെതിരെ ഒളിയമ്പ്
dot image

കൊച്ചി: വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. സത്യപ്രതിജ്ഞക്കിടെ വി ഡി സതീശൻ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് വി ഡി സതീശനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിൻ്റോ ജോൺ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി എന അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജിൻ്റോ ചോദിച്ചിരുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവെന്ന് അദ്ദേഹം കുറിച്ചു.

തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങള്‍ കൂടിയാണെന്നും ഒരല്‍പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യമാണിതെന്നും പറഞ്ഞാണ് ജിന്റോ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങള്‍ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം

Content Highlights: Jinto John publicly criticizes the inclusion of Menon VD Satheesan's name in the oath-taking ceremony

dot image
To advertise here,contact us
dot image