സസ്‌പെൻസുകൾ തീരുന്നില്ല, KC വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി; കേരളത്തിലേക്ക് പുറപ്പെടാതെ ദീപാ ദാസ് മുൻഷി

നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കും

സസ്‌പെൻസുകൾ തീരുന്നില്ല, KC വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി; കേരളത്തിലേക്ക് പുറപ്പെടാതെ ദീപാ ദാസ് മുൻഷി
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സുകള്‍ തീരുന്നില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. അതേസമയം നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നാണ് വിവരം.

ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അറിയിപ്പുകള്‍ വന്നിട്ടില്ല. ദീപാ ദാസ് മുന്‍ഷിയോട് ഡല്‍ഹിയില്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം ഇതുവരെ ദീപാദാസ് മുന്‍ഷിയെ അറിയിച്ചിട്ടില്ല. തീരുമാനം അറിയിച്ചുള്ള കത്ത് ലഭിച്ചാലേ ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് പുറപ്പെടുകയുള്ളു.

കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ദീപാ ദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വി ഡി- ചെന്നിത്തല ക്യാമ്പുകളും പറയുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രി ആരാണെന്ന് അറിയിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ഘടകകക്ഷികളുടെ നിലപാടില്‍ വെട്ടിലായിരിക്കുകയാണ് നിലവില്‍ കോണ്‍ഗ്രസ്.

Content Highlights: KC Venugopal meets Rahul Gandhi before CM declaration

dot image
To advertise here,contact us
dot image