

കൊച്ചി: ഇത്തവണ കേരളം ആർക്കൊപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ആദ്യ റൗണ്ടുകള്‍ പിന്നിടുമ്പോള്‍ യുഡിഎഫ് മുന്നേറ്റം. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.
നാദാപുരത്ത് കോൺഗ്രസ് - സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. മരുതോങ്കരയിലാണ് സംഭവം.
യുഡിഎഫ് പ്രകടനത്തിനിടെയാണ് സംഭവം.പരിക്കേറ്റവർ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവർണർ രാജി സ്വീകരിച്ചു.
ഇനി കേരളത്തിൽ ഒരു കേരള കോൺഗ്രസ് മാത്രമെന്ന് പി ജെ ജോസഫ്. തറവാട് ഏത് എന്ന് തെരഞ്ഞെടുപ്പ് മനസ്സിലാക്കിത്തന്നു. രണ്ടിലയുടെ പ്രസക്തി തീർന്നു. അത് വാടിക്കരിഞ്ഞു. ജോസ് കെ മാണി ഉൾപ്പെടെ ആർക്കും തെറ്റ് ഏറ്റുപറഞ്ഞു തിരികെ വരാം. കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ എല്ലാം മടങ്ങി വരണമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കഠിനാധ്വാനം നടത്തിയ യുഡിഎഫിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മികച്ച കാഴ്ചപ്പാടുള്ള യുഡിഎഫ് സർക്കാരിനെ കേരളത്തിന് ലഭിച്ചു.തന്റെ കേരള കുടുംബത്തെ ഉടൻ കാണാൻ ആഗ്രഹിക്കുന്നു.കേരളത്തിന് കഴിവുണ്ട്, പ്രതിഭയുണ്ട്. ഇത് കൃത്യമായി ഉപയോഗിക്കാൻ കാഴ്ചപ്പാടുള്ള ഒരു യുഡിഎഫ് സർക്കാർ ഇപ്പോൾ കേരളത്തിനുണ്ട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'പേരാവൂരിലും കേരളത്തിലാകെയും യുഡിഎഫിന് അനുകൂലമായ ജനവിധിയെ അംഗീകരിക്കുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ഇടതുപക്ഷത്തിന് മുന്നേറേണ്ടതുണ്ട്. വലിയ പ്രതിസന്ധി ഘട്ടത്തിലും പേരാവൂരിൽ ഇടതുപക്ഷത്തിന് വോട്ട് നൽകിയ ജനങ്ങള്‍ക്ക് നന്ദി, പേരാവൂരില്‍ വിജയിച്ച അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനങ്ങൾ'; കെ കെ ശെെലജ
എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി എം സ്വരാജ്. തികച്ചും അനർഹമായ ഒരു പരാജയമാണ് ഉണ്ടായതെന്നും കൊടുങ്കാറ്റ് പോലെ സിപിഐഎം തിരിച്ചുവരുമെന്നും സ്വരാജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്. കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് എന്നും സ്വരാജ് പ്രതികരിച്ചു.
അനർഹമായ ഒരു പരാജയം.കനത്ത പരാജയമാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .
എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .
നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.
"രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ "
എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം .
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം .
എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല.
യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും .
തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് .
തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും.തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും.
ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.
തീർച്ച.
മോൻസ് ജോസഫ് എംഎൽഎയുടെ ആഹ്ലാദപ്രകടനത്തിനിടെ ജോസ് കെ മാണിയുടെ വീടിന് നേരെ ആക്രമണം. പ്രവർത്തകർ പ്രവർത്തകർ വീടിന് നേരെ കല്ലും വടിയും എറിഞ്ഞു. സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകന്റെ കാർ അടിച്ചു തകർത്തു
ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പാണ് ഇതെന്നും ഇത്രയും പ്രവർത്തനം നടത്തിയിട്ട് ജനങ്ങൾ പിന്തുണയ്ക്കാത്തതിൽ വിഷമമെന്നും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ.എങ്ങനെ ജനവിശ്വാസം ആർജ്ജിക്കാം എന്ന തലത്തിൽ പ്രവർത്തിക്കും. കൊട്ടാരക്കരയിൽ വലിയ തരംഗത്തിനെ തടഞ്ഞു നിർത്താൻ പറ്റി. കൊട്ടാരക്കരയിലെ ജനങ്ങൾ നീതിക്കും ന്യായത്തിനും പിന്തുണ നൽകിയെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ബിജെപിക്ക് ആകെ നോക്കിയാൽ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല ഇന്നും ബാലഗോപാൽ പറഞ്ഞു. ബിജെപി നേരത്തെയും ഒരു സീറ്റ് ജയിച്ചിട്ടുണ്ട്. അവരുടെ സ്വാധീനം വലിയതോതിൽ വർധിച്ചിട്ടില്ല. അവരുടെ യഥാർത്ഥ സ്വഭാവം ജനങ്ങൾ വരും ദിവസങ്ങളിൽ മനസ്സിലാക്കും. പരാജയങ്ങളെ സംബന്ധിച്ച് പരിശോധിക്കാതെ മുന്നോട്ട് പോകാൻ ആകില്ല എന്നും കൃത്യമായി പരിശോധിച്ച് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
യുഡിഎഫിന്റെ വൻ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ എംപി. ഷാഫി എഫക്ട് അല്ല ജനങ്ങളുടെ എഫക്ട് ആണ് ഉണ്ടായത്. യുഡിഎഫ് ജയം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കോളത്തിൽപ്പെടുത്താൻ ആവില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ കേരള ജനതക്ക് നന്ദി പറഞ്ഞ് വി ഡി സതീശൻ. ടീം യുഡിഎഫിന് ഉജ്വലമായ വിജയമെന്നും രാഹുൽ, പ്രിയങ്ക ഗാന്ധി, ഖാർഗെ എന്നിവർക്ക് പ്രത്യേകം നന്ദിയെന്നും സതീശൻ പറഞ്ഞു. ഒരു കുടുംബം കണക്കെ യുഡിഎഫ് ഒരുമിച്ചുനിന്നു. കേരളം മതേതരമാണ് എന്ന മലയാളികളുടെ പ്രഖ്യാപനമാണ് ഈ വിജയമെന്നും സതീശൻ പറഞ്ഞു.
എല്ലാ വർഗീയവാദത്തിനും എതിരായ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പ്രതികരിച്ചു. ചെറുപ്പക്കാരുടെ പ്രതീക്ഷയാണ് യുഡിഎഫ്. ഒരു പുതുയുഗം ഇനി കേരളത്തിൽ ഉണ്ടാകും. സ്ത്രീകൾ, ചെറുപ്പക്കാർ എന്നിവർ വലിയ രീതിയിൽ സഹായിച്ചു. കേരളത്തിൽ ജനം ആഗ്രഹിക്കുന്ന ഭരണമുണ്ടാകുമെന്നും കേരളത്തെ ഉന്നതിയിൽ എത്തിക്കുന്ന പദ്ധതികൾ വരുമെന്നും സതീശൻ പറഞ്ഞു.
ജാതിമത ചിന്തകളില്ലാതെ കേരളം യുഡിഎഫിനെ സഹായിച്ചുവെന്നും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ ആ ചുമത നിറവേറ്റുമെന്നും സതീശൻ പറഞ്ഞു. സിപിഐഎം കോട്ടകൾ വരെ പൊളിച്ചടുക്കാൻ കഴിഞ്ഞ വിജയമാണ് ഉണ്ടായത്. "രാഷ്ട്രീയ വനവാസം" അഹങ്കാരത്തിന്റെ പുറത്തു പറഞ്ഞതല്ല. അവർ വെല്ലുവിളിച്ചു, താൻ അത് ഏറ്റെടുത്തു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ ഉടൻ തുടങ്ങുമെന്നും ഹൈകമാൻഡ് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. പൂച്ച പെറ്റ് കിടക്കുന്ന ഖജനാവാണ് നമ്മുടേത്. കൃത്യമായ മാനേജ്മെന്റിലൂടെ ചോർച്ചയടക്കുമെന്നും ഗ്യാരണ്ടികൾ നടപ്പിലാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അഴീക്കോട് മണ്ഡലം നിലനിർത്തി എൽഡിഎഫ്. കെ വി സുമേഷിന്റെ വിജയം 356 വോട്ടിന്
മാവേലിക്കരയിൽ വീണ്ടും എം എസ് അരുൺകുമാറിന് വിജയം
കായംകുളത്ത് യു പ്രതിഭയെ തോൽപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
വാമനപുരത്ത് UDFന് വിജയം. സുധീർഷാ പാലോടിന് വിജയം
ചെങ്ങന്നൂർ നിലനിർത്തി സജി ചെറിയാൻ
കൊട്ടാരക്കരയിൽ അട്ടിമറിയില്ല. കെ എൻ ബാലഗോപാൽ വിജയിച്ചു
കഴക്കൂട്ടത്ത് അട്ടിമറി വിജയവുമായി ബിജെപി. വി മുരളീധരന് വിജയം
കുന്നത്തുനാട് മണ്ഡലം തിരിച്ചുപിടിച്ച് വി പി സജീന്ദ്രൻ
നേമത്ത് വി ശിവൻകുട്ടിക്ക് തോൽവി. രാജീവ് ചന്ദ്രശേഖറിലൂടെ മണ്ഡലം തിരിച്ചുപിടിച്ച് ബിജെപി
പാർട്ടിക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുമെന്നും ഇങ്ങനെയാരു തിരിച്ചടി പ്രതീക്ഷിച്ചില്ല എന്നും എം വി ഗോവിന്ദൻ. വികാരപ്രകടനത്തിന് ഇല്ല എന്നും വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഉദുമയിൽ കെ നീലകണ്ഠന്റെ വിജയം 4854 വോട്ടിന്
ബേപ്പൂരിലെ ക്ലാസിക് പോരാട്ടത്തിൽ പി വി അൻവറിനെ പരാജയപ്പെടുത്തി മുഹമ്മദ് റിയാസ്
ദേവികുളത്തെ രാജമാരുടെ പോരാട്ടത്തിൽ യുഡിഎഫിൻ്റെ എഫ് രാജയ്ക്ക് ജയം
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഇനി പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം. വോട്ടെണ്ണൽ 18ആം റൗണ്ട് പിന്നിടുമ്പോൾ ലീഡ് 63319 ആയി
എലത്തൂരിൽ എ കെ ശശീന്ദ്രന് തോൽവി, കോട്ട പൊളിച്ച് വിദ്യ ബാലകൃഷ്ണൻ
മണലൂർ നിലനിർത്തി എൽഡിഎഫ്. സിപിഐഎമ്മിൻ്റെ സി രവീന്ദ്രനാഥിന് വിജയം
നാട്ടിക നിലനിർത്തി എൽഡിഎഫ്. എൽഡിഎഫിൻ്റെ ഗീതാ ഗോപിക്ക് വിജയം.
മാനന്തവാടിയിൽ ഹാട്രിക് വിജയം ലക്ഷ്യം വെച്ച മന്ത്രി ഒ ആർ കേളുവിന് പരാജയം. യുഡിഎഫിൻ്റെ ഉഷാ വിജയന് വിജയം.
എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായ കുറ്റ്യാടി തിരിച്ച് പിടിച്ച് യുഡിഎഫ്. ശക്തമായ പേരാട്ടത്തിനൊടുവിൽ യുഡിഎഫിൻ്റെ പാറക്കൽ അബ്ദുല്ലയ്ക്ക് വിജയം.
മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന് തോൽവി. യുഡിഎഫിൻ്റെ എകെഎം അഷ്റഫ് മണ്ഡലം നിലനിർത്തി
പറവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശന് വിജയം
പേരാമ്പ്രയിൽ അട്ടിമറി; ടി പി രാമകൃഷ്ണനെ തോൽപ്പിച്ച് ഫാത്തിമ തഹിലിയ
തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ വിജയിച്ചു
കനത്ത പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി സി പി ജോണിന് വിജയം
പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായ ഷോൺ ജോർജിനും പൂഞ്ഞാറിൽ പി സി ജോർജിനും തോൽവി
ജോസ് കെ മാണിയെ കെെവിട്ട് പാലാ. മാണി സി കാപ്പന് വീണ്ടും വിജയം
വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് യുഡിഎഫ്, കെ മുരളീധരന് വിജയം
തൃത്താലയിൽ വി ടി ബൽറാമിന്റെ മാസ് തിരിച്ചുവരവ്. എം ബി രാജേഷിനെ പരാജയപ്പെടുത്തി വിജയം
വടകരയിൽ കെ കെ രമയ്ക്ക് വിജയം
വടകര നിലനിർത്തി കെ കെ രമ
പയ്യന്നൂരിൽ സിപിഐഎമ്മിനെ ഞെട്ടിച്ച് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണന് വിജയം
എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ കല്യാശ്ശേരി മണ്ഡലത്തിൽ വിജയിച്ചു
പാലക്കാട് രമേശ് പിഷാരടിക്ക് വിജയം.
ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു.
കേരളം
കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു. എട്ട് റൗണ്ട് പിന്നിടുമ്പോൾ 131 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നത്.
വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് മുന്നിൽ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒമ്പത് റൗണ്ട് പിന്നിടുമ്പോൾ എൽഡിഎഫിൻ്റെ വി കെ പ്രശാന്ത് മുന്നിൽ. 501 വോട്ടിനാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്.
ധർമ്മടത്ത് എട്ട് റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 3659 വോട്ടിന് മുന്നിൽ
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിൽ
പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രൻ വി കുഞ്ഞികൃഷ്ണൻ മുന്നിൽ.
തൃക്കരിപ്പൂരിൽ എൽഡിഎഫിൻ്റെ വിപിപി മുസ്തഫ മുന്നിൽ
അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാൻ മുന്നിൽ
കേരളം
ചിറയൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പിന്നിൽ
ധർമ്മടത്ത് റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ 2812 വോട്ടിന് പിണറായി വിജയൻ പിന്നിൽ
വൈപ്പിനിൽ എൽഡിഎഫിൻ്റെ എം ബി ഷൈനി മുന്നിൽ
ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിൾ മുന്നിൽ
തിരുവല്ലയിൽ എൽഡിഎ സ്ഥാനാർത്ഥി അനൂപ് ആൻ്റണി മുന്നിൽ
എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ മുന്നിൽ
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മുന്നിൽ
ഇരവിപുരത്ത് സിറ്റിങ് എംഎൽഎ എം നൗഷാദ് പിന്നിൽ. ആർ എസ് പിയുടെ വിഷ്ണു മോഹൻ മുന്നിൽ
ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ
അഴീക്കോട് കെ വി സുമേഷ് മുന്നിൽ
പറവൂരിൽ വി ഡി സതീശൻ മുന്നിൽ
പറവൂരിൽ വി ഡി സതീശൻ പിന്നിൽ
ഒറ്റപ്പാലത്ത് പി കെ ശശി പിന്നിൽ
മട്ടന്നൂരിൽ വി കെ സനോജ് മുന്നിൽ
കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിൻ്റെ കെ പ്രവീൺ മുന്നിൽ
തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യർ മുന്നിൽ.
തവനൂരിൽ മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ
കേരളം
ചിറ്റൂരിൽ യുഡിഎഫ് നേതാവ് സുമേഷ് അച്യുതൻ മുന്നിൽ
നേമത്ത് മന്ത്രി വി ശിവൻകുട്ടി പിന്നിൽ
എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ പിന്നിൽ
പേരാവൂരിൽ കെ കെ ശൈലജ മുന്നിൽ.
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ മുന്നിൽ.
വടകര മണ്ഡലത്തിൽ കെ കെ രമ മുന്നിൽ.
കൊടുവള്ളിയിൽ മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ് മുന്നിൽ.
അമ്പലപ്പുഴയിൽ ജി സുധാകരൻ മുന്നിൽ
ധർമ്മടം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ
കേരളം
തൃത്താല നിയമസഭാ മണ്ഡലത്തിൽ മന്ത്രി എൽഡിഎഫിൻ്റെ എം ബി രാജേഷ് പിന്നിൽ. യുഡിഎഫിൻ്റെ വി ടി ബൽറാം ഇവിടെ മുന്നേറുന്നു.
പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ പിന്നിൽ
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഒ ജെ ജനീഷ് മുന്നിൽ
കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിൻ്റെ എ സി മൊയ്തീൻ പിന്നിൽ
നാദാപുരത്ത് എൽഡിഎഫിൻ്റെ പി വസന്തം മുന്നിൽ.
ചിറയൻകീഴ് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ രമ്യാ ഹരിദാസ് മുന്നിൽ.
കാസർകോട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ കല്ലട്ര മായിൻ ഹാജി മുന്നിൽ.
ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി കെ രാജൻ മുന്നിൽ
തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ലിൻ്റോ ജോസഫ് പിന്നിൽ. യുഡിഎഫിൻ്റെ സി കെ കാസിമാണ് ഇവിടെ മുന്നിൽ.
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുന്നിൽ
മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ മന്ത്രി ഒ ആർ കേളു പിന്നിൽ
പേരാവൂർ നിയമസഭാ മണ്ഡലത്തിൽ കെ കെ ശൈലജ പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പിന്നിൽ.
കേരളം കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണൽ തുടങ്ങി.
കേരളം കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണൽ തുടങ്ങി.
അവസാനം എണ്ണേണ്ട ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ ആണ് കാണാതായത്.
അവസാനം എണ്ണേണ്ട ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ ആണ് കാണാതായത്.
അവസാനം എണ്ണേണ്ട ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ ആണ് കാണാതായത്.
കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഘടകകക്ഷികളടക്കം വിജയിക്കുമെന്നും പി കെ കൃഷ്ണദാസ് അവകാശപ്പെട്ടു. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്നും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നും പി കെ കൃഷ്ണദാസ് അവകാശപ്പെട്ടു. ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്നും എൻഡിഎ മുഖ്യധാരയിൽ പ്രവേശിക്കുമെന്നും കൃഷ്ണദാസ് പ്രത്യാശ പ്രകടിപ്പിച്ചു.
ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യം ആയിരിക്കുമെന്ന് എന്ന് എ എ റഹീം എംപി. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും റഹീം ചൂണ്ടിക്കാണിച്ചു.
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.
ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫിൻ്റേത് അവകാശവാദങ്ങൾ മാത്രമാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ അടക്കം വലിയ മുന്നേറ്റമുണ്ടാകുമെന്നും പേരാമ്പ്രയിൽ ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.