

പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിന്റെ പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വെച്ചതിനും ലിന്റോയ്ക്ക് എതിരെയും പൊലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: Woman arrested for stealing mother's gold and leaving with boyfriend in palakkad