അധികാരത്തിൽ ഇല്ലാത്ത പത്തു വർഷം സംഘടനയെ നന്നാക്കാൻ കഴിഞ്ഞു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തീരുമാനിക്കുന്നത് ലീഗ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിൽ ഇല്ലാത്ത പത്തു വർഷം സംഘടനയെ നന്നാക്കാൻ കഴിഞ്ഞു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
dot image

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ റിപ്പോർട്ടറിനോട്. തെരഞ്ഞെടുപ്പ് ഫലം വന്നാൽ അതില്‍ ഐക്യകണ്ഠേന തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് പിന്തുണക്കും. പരമ്പരാഗതമായിട്ട് അങ്ങനെയാണ് ലീഗ് ചെയ്യാറുള്ളത്. എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന തീരുമാനം കോൺഗ്രസിൽ നിന്ന് ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലീഗിന് എല്ലാ കാലത്തും മുന്നണിയിൽ നല്ല പരിഗണന ലഭിച്ചിട്ടുണ്ട്. അധികാരത്തിൽ ഇല്ലാത്ത പത്തു വർഷം സംഘടനയെ നന്നാക്കാൻ കഴിഞ്ഞു. ലീഗിന് അർഹതയുള്ളത് ലഭിക്കും. യുഡിഎഫ് തരംഗമുണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചു. ജനങ്ങൾ പ്രതീക്ഷിച്ച പോലെ ഭരണമാറ്റം ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

Content Highlights: “Ten Years Out of Power Helped Strengthen the Organisation”:Munavvar Ali Shihab Thangal

dot image
To advertise here,contact us
dot image