'വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകം'; സിഎസ്കെയുടെ പ്ലേഓഫ് സാധ്യതകൾ വിലയിരുത്തി അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടതോടെ പ്ലേഓഫ് യോഗ്യതക്കായി 16 പോയിന്റുകൾ എന്ന കടമ്പ കടക്കാൻ എല്ലാ ടീമുകളും ഇപ്പോൾ കടുത്ത പോരാട്ടത്തിലാണ്

'വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകം'; സിഎസ്കെയുടെ പ്ലേഓഫ് സാധ്യതകൾ വിലയിരുത്തി അശ്വിൻ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി അതിന്റെ പ്ലേഓഫ് നാളുകളിലേക്ക് കടക്കാനിരിക്കുകയാണ്. ആദ്യ നാലിൽ ഇടംപിടിക്കാനുള്ള ഓട്ടത്തിലാണ് ടീമുകളും. അതിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് വിലയിരുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിൽ പോയിന്റ് പട്ടികയിൽ എട്ട് പോയിന്റുകളുമായി നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് വരാനിരിക്കുന്ന മത്സരങ്ങൾ നിർണ്ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചെന്നൈ സൂപ്പർ കിംഗ്സിന് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്. ഡൽഹി ക്യാപിറ്റൽസുമായുള്ള പോരാട്ടത്തിന് ശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി രണ്ട് മത്സരങ്ങളാണ് ചെന്നൈയ്ക്ക് മുന്നിലുള്ളത്. ആ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ടീമിന് വിജയിക്കാൻ സാധിച്ചാൽ വലിയ തോതിലുള്ള ആത്മവിശ്വാസം കൈവരിക്കാൻ കഴിയും, ആ നേട്ടം പ്ലേഓഫ് പോരാട്ടത്തിൽ അവർക്ക് ശക്തമായ തിരിച്ചുവരവിനും വഴിയൊരുക്കും', അശ്വിൻ അഭിപ്രായപ്പെട്ടു.

ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടതോടെ പ്ലേഓഫ് യോഗ്യതക്കായി 16 പോയിന്റുകൾ എന്ന കടമ്പ കടക്കാൻ എല്ലാ ടീമുകളും ഇപ്പോൾ കടുത്ത പോരാട്ടത്തിലാണ്. ചെന്നൈയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന അഞ്ചിൽ നിന്ന് 4 വിജയങ്ങൾ ആവശ്യമാണെന്നിരിക്കെ, ഈ വരാനിരിക്കുന്ന മത്സരങ്ങളിലെ വിധി നിർണായകമാകും.

Content highlight: R Ashwin analyzes CSK playoff chances IPL 2026

dot image
To advertise here,contact us
dot image