

നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ തന്റെ ബാല്യകാല സുഹൃത്തായിരിന്നുവെന്ന് സംവിധായകന്‍ ആര്‍ജെ ബാലാജി. താന്‍ ജേര്‍ണലിസം പഠിക്കാന്‍ പോയതിന് കാരണം സുപ്രിയ ആണെന്നും ബാലാജി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ജെ ബാലാജി.
'നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഞാനും ബാല്യകാല സുഹൃത്തുക്കളാണ്. എന്റെ വീടിന്റെ അടുത്താണ് അവര്‍ ചെറുപ്പത്തില്‍ താമസിച്ചിരുന്നത്. അടുത്തിടെ ബോംബയില്‍ വച്ച് ഞാന്‍ സുപ്രിയയെ കണ്ടിരുന്നു. സൂര്യ സാര്‍ അന്ന് ബോംബയിലുണ്ടായിരുന്നു. അവിടെ സുപ്രിയയുമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഇതെന്റെ ബാല്യകാല സുഹൃത്താണ് എന്ന്'. എന്നാല്‍ സുപ്രിയയ്ക്ക് ഞാന്‍ ആരാണെന്ന് മനസിലായില്ല. അപ്പോള്‍ സൂര്യ സാര്‍ എന്നോട് പറഞ്ഞു, 'നീയല്ലേ നിന്റെ സുഹൃത്ത് ആണെന്ന് പറഞ്ഞത്. പക്ഷേ സുപ്രിയയ്ക്ക് നിന്നെ അറിയില്ല എന്നാണല്ലോ പറയുന്നത്' എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു. 'എന്റെ കയ്യില്‍ ഫോട്ടോ ഉണ്ട്. കുട്ടിക്കാലത്ത് ഞങ്ങള്‍ ഫാഷന്‍ ഷോയില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്ന്'. ഞാന്‍ അന്ന് ആറാം ക്ലാസില്‍ ആയിരുന്നു. സുപ്രിയ അന്ന് എന്റെ സീനിയര്‍ ആയിരുന്നു. അന്ന് ഫാഷന്‍ ഷോയില്‍ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. പക്ഷേ സുപ്രിയ അതൊക്കെ മറന്നുപോയി'-ബാലാജി പറഞ്ഞു.
അടുത്തിടെ പ്രൊജക്ട് ഹെയ്ല്‍ മേരി എന്ന പടം കാണാന്‍ ഞാന്‍ ബോംബയില്‍ പോയിരുന്നു. അവിടെ സുപ്രിയയും ഉണ്ടായിരുന്നു. അപ്പോള്‍ സുപ്രിയ 'ബാലാജി എന്ന് പറഞ്ഞ് എന്നെ വിളിച്ചു'. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഇപ്പോള്‍ നിങ്ങളെന്നെ ബാലാജി എന്നു വിളിച്ചല്ലോ. അന്ന് സൂര്യ സാറിന്റെ അടുത്ത് വച്ച് എന്നെ മനസിലായില്ലെന്ന് പറഞ്ഞില്ലേ' എന്ന്. 'ഞാനോര്‍ക്കുന്നുണ്ട് ബാലാജി' എന്ന് സുപ്രിയ പറഞ്ഞു.
'സുപ്രിയ എന്‍ഡിടിവിയില്‍ റിപ്പോര്‍ട്ടറായ സമയത്ത് വീടിന്റെ അടുത്തുള്ളവരൊക്കെ പറയുമായിരുന്നു ടിവിയില്‍ സുപ്രിയയെ കാണാമെന്ന്. അപ്പോഴാണ് എനിക്കും ജേര്‍ണലിസ്റ്റ് ആകണമെന്ന് തോന്നിയത്. എനിക്കും രാഷ്ട്രീയം ഇഷ്ടമാണ്'-പാലാജി പറഞ്ഞു.
Content Highlights: Director rj balaji sharing childhood memory with supriya menon