

കൊച്ചി: വിഷു കഴിഞ്ഞാലെന്താ, ബാക്കി വന്ന പടക്കം പൊട്ടിച്ചൂടെ? അതും ദീര്‍ഘ നേരം കറന്റ് പോയാല്‍. തിങ്കളാഴ്ച രാത്രി തോട്ടയ്ക്കാട്ടുകര കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിന് മുന്നില്‍
പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ആഘോഷമായിരുന്നു. വെറും ആഘോഷമല്ല, പ്രതിഷേധാഘോഷം.
രാത്രി രണ്ട് ഘട്ടമായി ദീര്‍ഘനേരം കറന്റ് പോയപ്പോള്‍ പരിസരവാസികള്‍ ഒന്നിച്ചിങ്ങിറങ്ങി, വിഷുവിന് ബാക്കി വന്ന പടക്കം വൈദ്യുതി ഓഫീസിനു മുന്നില്‍ പൊട്ടിച്ച് പ്രതിഷേധിക്കാന്‍. എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങളും വര്‍ധിച്ച ഉപഭോഗവുമാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
ഇക്കാര്യത്തില്‍ ജീവനക്കാര്‍ ഉത്തരവാദികളല്ലെന്നും അധികൃതര്‍ പറഞ്ഞു. ഓഫീസിന് സംരക്ഷണം ആവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊലീസില്‍ പരാതി നല്‍കി.
Content Highlights: Protest in front of KSEB office by bursting crackers