ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്

മാഹിയിൽ നിന്നുള്ള അന്വേഷണസംഘം പരപ്പനങ്ങാടിയിലെത്തും

ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്
dot image

കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയ സംഭവം റിപ്പോട്ടർ വാർത്തയാക്കിയതിന് പിന്നാലെ കേസെടുത്ത് അന്വേഷണം ഊർജതമാക്കാൻ പൊലീസ്. മാഹിയിൽ നിന്നുള്ള അന്വേഷണസംഘം പരപ്പനങ്ങാടിയിലെത്തും. കൂടുതൽ തെളിവ് ശേഖരിക്കുമെന്നാണ് പൊലീസ് പറയുന്നത്. ടെലഗ്രാമിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പഴുതടച്ച അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരികൾ എത്തിയിരുന്നു. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പ്രതി ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചത് . ഇസ്റ്റ​ഗ്രാം ​ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്. പ്രതി സ്ഥിരമായി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശ അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം ലഭിച്ചിരുന്നു. പ്രതിയുടെ മെയിലുമായി കണക്ട് ചെയ്ത ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ റിപ്പോട്ടറിന് ലഭിച്ചിരുന്നു.

അതേസമയം, പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികൾ രം​ഗത്തെത്തിയിരുന്നു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിച്ചത്. പരാതിക്കാരിയും പൊലീസ് പ്രതിയെ സംരക്ഷിക്കുന്നതായി പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. തെളിവുകൾ പോലും പൊലീസ് കളഞ്ഞെന്നാണ് യുവതി ആരോപിച്ചത്. പ്രതിക്ക് രാഷ്ട്രീയ സ്വാധീനം മുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

Content Highlights:Police have registered a case and intensified the investigation after a Reporter TV reported on the incident of morphing photos of girls and selling them on Telegram groups

dot image
To advertise here,contact us
dot image