മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂൺ 15ന് 25 വീടുകൾ കൂടി പൂർത്തിയാക്കും; പ്രഖ്യാപനവുമായി സാദിഖലി തങ്ങൾ

'ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാല്‍ മതി'

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂൺ 15ന് 25 വീടുകൾ കൂടി പൂർത്തിയാക്കും; പ്രഖ്യാപനവുമായി സാദിഖലി തങ്ങൾ
dot image

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ജൂണ്‍ 15-ന് 25 വീടുകള്‍ കൂടി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബാക്കിയുള്ള വീടുകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതര്‍ക്കായി  മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാല്‍ മതി. ദുരന്തത്തിനെ എങ്ങനെ അതിജീവിക്കുമെന്നതില്‍ നിന്നാണ് വീടുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. അതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങില്‍ നിന്നും സഹായം എത്തി', അദ്ദേഹം പറഞ്ഞു.

അവരുടെ മുഖത്ത് സന്തോഷം കണ്ടുവെന്നും അത്രയും ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വികാരാധീനനായി പറഞ്ഞു.

വലിയ ദു:ഖം കടന്നുവന്നവരാണ്, ഇന്ന് അവരുടെ കണ്ണില്‍ കണ്ടത് ആനന്ദാശ്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നല്‍കുന്നത്. വീടുകള്‍ക്കൊപ്പം ഫര്‍ണിച്ചറും നല്‍കിയിരുന്നു. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

Content Highlights: Sadiq Ali Shihab Thangal announces that 25 more houses will be completed by June 15 for the victims of the Mundakai disaster

dot image
To advertise here,contact us
dot image