വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയില്‍: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് കാതോലിക്കാ ബാവാ നിര്‍ദേശിച്ചു

വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയില്‍: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
dot image

കോട്ടയം: വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. മതങ്ങളും മനുഷ്യരും വിവേകപൂര്‍ണമായ തീരുമാനം എടുക്കണമെന്ന് മലങ്കരസഭാധ്യക്ഷന്‍ പറഞ്ഞു. വെടിക്കെട്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് കാതോലിക്കാ ബാവാ നിര്‍ദേശിച്ചു. ഒരു വര്‍ഷത്തെ പെരുന്നാളില്‍ നിന്ന് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിര്‍മ്മിച്ച് മാതൃക തീര്‍ക്കാനും ബാവ ആഹ്വാനം ചെയ്തു.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ പൂരം നടത്താനാണ് തീരുമാനം. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.

കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാന്‍ ആകില്ലെന്ന് ദേവസ്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.
പൂരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും ദേവസ്വങ്ങള്‍ യോഗത്തില്‍ അറിയിച്ചു. അവസാന നിമിഷം പിന്‍മാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: malankara orthodox church reaction over thrissur explosion

dot image
To advertise here,contact us
dot image