തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വിലവർധന? 28 രൂപവരെ വർധിക്കുമെന്ന് റിപ്പോർട്ട്; നിഷേധിച്ച് കേന്ദ്രസർക്കാർ

ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റിയുടെ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വിലവർധനയുടെ പരാമർശമുള്ളത്

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വിലവർധന? 28 രൂപവരെ വർധിക്കുമെന്ന് റിപ്പോർട്ട്; നിഷേധിച്ച് കേന്ദ്രസർക്കാർ
dot image

ന്യൂ ഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ധന വിലവർധന ഉണ്ടാകുമെന്ന് റിപ്പോർട്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റിയുടെ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വിലവർധനയുടെ പരാമർശമുള്ളത്.

വിലവർധന മരവിപ്പിച്ച് നിർത്തിയ നിലവിലെ നടപടി അധികകാലം ഉണ്ടാകില്ലെന്നും എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിക്കുകയാണ് എന്നും റിപ്പോർട്ടിലുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് 120 ഡോളറിനടുത്താണ് വില. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഇന്ധനനിരക്ക് വർധനയാകും ഉണ്ടാകുക എന്നാണ് സൂചന. 25 മുതൽ 28 രൂപ വരെയുള്ള വിലവർധനവ് നടപ്പിലാക്കിയാൽ രാജ്യത്ത് പെട്രോളിന് 130 രൂപ കവിയും. ഡീസലിന് 120 രൂപയും കവിയും. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞടുപ്പ് നടക്കുകയാണ്. ഏപ്രിൽ 29നാണ് തെരഞ്ഞടുപ്പുകൾ പൂർത്തിയാക്കുക. പിന്നാലെ വിലവർധനവ് ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതോടെ എണ്ണ കമ്പനികൾക്ക് മാസം 27000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇന്ധന വിലവർധനവ് എന്ന വാർത്ത കേന്ദ്രസർക്കാർ തന്നെ നിഷേധിച്ചിട്ടുണ്ട്. വില വർധനവ് സംബന്ധിച്ച് ഒരു ചർച്ചയും തങ്ങൾ നടത്തിയിട്ടില്ലെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചത്. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Reports suggest that soon after elections in various states, fuel prices in India may witness a sharp increase. Petrol and diesel prices are expected to rise by ₹25 to ₹28 per litre. The hike is linked to global crude oil fluctuations, domestic pricing adjustments, and possible policy revisions.

dot image
To advertise here,contact us
dot image