

കാസര്‍കോട്: തൃക്കരിപ്പൂരിലും ഉദുമയിലും യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് കാസര്‍കോട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉദുമയില്‍ 4000 മുതല്‍ 7000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തൃക്കരിപ്പൂരില്‍ 3000 മുതല്‍ 6000 വരെ ഭൂരിപക്ഷമുണ്ടാകുമെന്നും കരുതുന്നു.
തൃക്കരിപ്പൂരില്‍ അഞ്ച് പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും ലീഡ് കിട്ടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. രണ്ട് മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
മഞ്ചേശ്വരവും കാസര്‍കോടും യുഡിഎഫ് നിലനിര്‍ത്തും. മഞ്ചേശ്വരത്ത് ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. ജില്ലയില്‍ എല്‍ഡിഎഫിന് ജയസാധ്യത കാഞ്ഞങ്ങാട് മാത്രമെന്നും തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തി.
Content Highlights: Kasaragod UDF District Committee Predicts Surprise Victory for UDF in Trikaripur and Uduma