

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. സൂപ്പർ സൺഡേയിൽ ആദ്യം നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാൻ റോയൽസ് നേരിടും. രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സും ലഖ്നൗ സൂപ്പർ ജയന്റ്സും ഏറ്റുമുട്ടും. ഈഡൻ ഗാർഡൻസിൽ വൈകിട്ട് 3.30നാണ് കെകെആർ- റോയൽസ് പോരാട്ടം. മൊഹാലിയിൽ 7.30ന് പഞ്ചാബ് കിംഗ്സ്-ലഖ്നൗ പോരാട്ടം അരങ്ങേറും.
സീസണിൽ തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് രാജസ്ഥാൻ റോയൽസ്. അതേസമയം ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒരേയൊരു പോയിന്റ് മാത്രം നേടിയ കൊൽക്കത്തയ്ക്ക് ടൂർണമെന്റിൽ നിലനിൽക്കാൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
അതേസമയം വിജയക്കുതിപ്പ് തുടരാനാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ലഖ്നൗവിനെതിരെ ഇറങ്ങുന്നത്. ഈ സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമായ പഞ്ചാബ് അഞ്ചാം വിജയമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത്, തുടർച്ചയായ രണ്ട് പരാജയങ്ങളിൽ തളർന്ന ലഖ്നൗവിന് വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടത് ടൂർണമെന്റിലെ നിലനിൽപ്പിന് അത്യാവശ്യമാണ്.
Content Highlights: Super Sunday in IPL 2026: KKR vs RR, PBKS vs LSG matches Today