'അദ്ദേഹത്തോട് പാവം തോന്നുന്നു'; കോഹ്‌ലിയുടെ ലൈക്കിൽ പ്രതികരിച്ച് ജർമൻ ഇൻഫ്ലുവൻസർ

പോസ്റ്റിൽ ലൗ റിയാക്ഷന്‍ വന്നതിന് പിന്നാലെ കോഹ്‌ലി അൺലൈക്ക് ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി

'അദ്ദേഹത്തോട് പാവം തോന്നുന്നു'; കോഹ്‌ലിയുടെ ലൈക്കിൽ പ്രതികരിച്ച് ജർമൻ ഇൻഫ്ലുവൻസർ
dot image

ജര്‍മന്‍ ഇന്‍ഫ്ലുവന്‍സറായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചർച്ചയായിരുന്നു. പോസ്റ്റിൽ ലൗ റിയാക്ഷന്‍ വന്നതിന് പിന്നാലെ കോഹ്‌ലി അൺലൈക്ക് ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ കോഹ്‌ലിയുടെ ഒറ്റ ലൈക്ക് കൊണ്ട് ലിസ്‍ലാസ് ഇന്ത്യയിലൊട്ടാകെ താരമാവുകയും ചെയ്തു. സംഭവം വലിയ വാർത്തയായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസ്‌ലാസ്.

രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ഇത് വാര്‍ത്തയായിരുന്നുവെന്നും കോഹ്‌ലി എപ്പോഴാണ് ചിത്രം ലൈക്ക് ചെയ്തതെന്ന് അറിയില്ലെന്നും ലിസ്‌ലാസ് പറഞ്ഞു. ലൈക്ക് ചെയ്ത കാര്യം അറിയുന്നത് വാര്‍ത്തയിലൂടെയാണ്. പലരും ഈ വാര്‍ത്തകള്‍ അയച്ചു തന്നുവെന്നും ലിസ്‍ലാസ് വ്യക്തമാക്കി. കോഹ്‌ലി അണ്‍ലൈക്ക് ചെയ്തതോടെ സഹതാപത്തേക്കാള്‍ നിരാശയാണ് തോന്നിയതെന്നും ലിസ്‍ലാസ് പറയുന്നു.

'സത്യത്തിൽ അദ്ദേഹത്തോട് വിഷമമാണ് തോന്നിയത്. കോഹ്‌ലി ആ ചിത്രം ലൈക്ക് ചെയ്തതിൽ എനിക്ക് സന്തോഷമായിരുന്നു. പക്ഷേ അദ്ദേഹം 'അൺലൈക്ക്' ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തോട് അല്പം നീരസം തോന്നി. ഇത് എങ്ങനെയാണ് ഇത്ര വലിയൊരു വാർത്തയായി മാറിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല', ലിസ്‍ലാസ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

സോഷ്യൽ മീ‍‍ഡിയയിൽ ലിസ്‍ലാസിന്‍റെ പഴയ അഭിമുഖം പ്രചരിക്കുന്നുണ്ട്. ഇതില്‍ കോഹ്‌ലിയുടെ ആരാധികയാണെന്ന് ലിസ്‍ലാസ് പറയുന്നുണ്ട്. സുഹൃത്തുക്കള്‍ ബെംഗളൂരുവിലുണ്ടെന്നും അവരെ കാണാനാണ് ബെംഗളൂരുവിലെത്തിയതെന്നും ലിസ്‍ലാസ് പറയുന്നു. 'രണ്ടാഴ്ച താമസിച്ച് മടങ്ങാനായിരുന്നു പദ്ധതി, പക്ഷേ മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിട്ടത്. ദക്ഷിണേന്ത്യയില്‍ ഗോവ, മൈസൂര്‍, കൂര്‍ഗ്, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ യാത്ര ചെയ്തു. ഈ യാത്രയിലാണ് ക്രിക്കറ്റിനെ പറ്റി പരിചയപ്പെടുന്നത്' ലിസ്‍ലാസ് പറഞ്ഞു. ഈ യാത്രയിലാണ് ലിസ്‍ലാസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍സിബിയുടെ മത്സരങ്ങള്‍ കണ്ടെന്നും വിരാട് കോഹ്‌ലിയുടെ ആരാധികയായെന്നും അവര്‍ പഴയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlights: ‘Felt a bit sorry for him’: LizLaz breaks silence on Virat Kohli liking, then unliking her Instagram pic

dot image
To advertise here,contact us
dot image