മുഖ്യമന്ത്രി ചർച്ച; തന്റെ അഭിപ്രായം ഫലം വന്നശേഷം പറയാം; കോണ്‍ഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാമെന്ന് കെ മുരളീധരൻ

എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ മുന്നില്‍ മെയ് നാല് കഴിഞ്ഞ് പറയാമെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രി ചർച്ച; തന്റെ അഭിപ്രായം ഫലം വന്നശേഷം പറയാം; കോണ്‍ഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാമെന്ന് കെ മുരളീധരൻ
dot image

തൃശ്ശൂര്‍: മുഖ്യമന്ത്രി പദം സംബന്ധിച്ച തന്റെ അഭിപ്രായം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ എംഎല്‍എമാരോട് മാത്രമല്ല, എംപിമാരോടും ചോദിക്കും. എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ മുന്നില്‍ മെയ് നാല് കഴിഞ്ഞ് പറയാം. ധാരാളം സമയമുണ്ടല്ലോ. 24 മണിക്കൂറുകൊണ്ട് തീരുമാനം എടുക്കേണ്ട വിഷയം ഒന്നും അല്ലല്ലോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കെ സുധാകരന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റിനെ ആര്‍ക്കും കാണാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഖര്‍ഗെയും കണ്ടയാളും മാത്രം അറിഞ്ഞാല്‍ മതി. ബാക്കിയുള്ളവര്‍ നാലാം തീയതി മാത്രം അറിഞ്ഞാല്‍ മതി. ആര് പറയണം പറയേണ്ട എന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. അതൊക്കെ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രിക്കേണ്ട കാര്യമാണ്. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം ഉണ്ട്. നാലാം തീയതിക്ക് ശേഷം പറയാം എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

കഴിഞ്ഞദിവസം കെ സുധാകരന്‍ ഡല്‍ഹിയില്‍ എത്തി മല്ലികാര്‍ജുന്‍ ഖര്‍ഖെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം കെ സുധാകരന്‍ ഖര്‍ഗെയ്ക്ക് മുന്നില്‍വെച്ചു. ശനിയാഴ്ച പാര്‍ലമെന്റിലെ ഖര്‍ഗെയുടെ ചേംബറില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ ചടുതലതയും കരുത്തുമാണ് നോക്കേണ്ടതെന്നും കെ സി വേണുഗോപാലിന് അതുണ്ടെന്നും കെ സുധാകരന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlights: K Muraleedharan Reaction over CM Post Discussion

dot image
To advertise here,contact us
dot image