'വനവാസം' ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍; പടക്കം പൊട്ടിച്ച് സ്വീകരണം, ഇനി ട്രക്കിംഗിന്?

വി ഡി സതീശന്‍ വനവാസം റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നുവെന്ന വിവരം വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു

'വനവാസം' ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍; പടക്കം പൊട്ടിച്ച് സ്വീകരണം, ഇനി ട്രക്കിംഗിന്?
dot image

കോട്ടയം: വാഗമണ്ണില്‍ 'വനവാസം' റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം. മുന്‍ വനം മന്ത്രി കെ പി വിശ്വനാഥന്റെ സഹോദരിയുടെ മകന്‍ അശ്വിന്റേതാണ് വനവാസം റിസോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ താന്‍ വനവാസത്തിന് പോകുമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതോടെ വി ഡി സതീശന്‍ വനവാസം റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നുവെന്ന വാര്‍ത്ത വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

പ്രിയ നേതാവിന് സ്വാഗതം എന്ന ഫ്‌ളക്‌സ് അടക്കം സ്ഥാപിച്ച് പടക്കം പൊട്ടിച്ചാണ് വനവാസം റിസോര്‍ട്ട് അധികൃതര്‍ വി ഡി സതീശനെ സ്വീകരിച്ചത്. ഉദ്ഘാടനത്തിന് ശേഷം ട്രക്കിങ് നടത്താനും പ്രതിപക്ഷ നേതാവിന് പദ്ധതിയുണ്ടെന്നാണ് വിവരം.

'വനത്തിലല്ല, വനവാസത്തിലാണ്' എന്ന പേരില്‍ ഒപ്പൊസിഷന്‍ ലീഡര്‍ വി ഡി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ നേരത്തെ വൈറലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ പരുന്തുംപാറ യാത്രയുടേതായിരുന്നു വീഡിയോ. ഭാര്യ ലക്ഷ്മിപ്രിയ, മകള്‍ ഉണ്ണിമായ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി, അദ്ദേഹത്തിന്റെ ഭാര്യ സുമ ജോര്‍ജ് എന്നിവര്‍ക്കൊപ്പമായിരുന്നു സതീശന്റെ പരുന്തുംപാറ യാത്ര.

Content Highlights: V D Satheesan inagurated vanavasam resort

dot image
To advertise here,contact us
dot image