

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അല്ല എന്നും പി ജെ കുര്യന്‍ പറഞ്ഞു. ഹൈക്കമാന്‍ഡും എംഎല്‍എമാരും എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താന്‍ നില്‍ക്കും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ല. സ്വാഗതം ചെയ്യും. തീരുമാനം എല്ലാവരും അംഗീകരിക്കും എന്നും പി ജെ കുര്യന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും പി ജെ കുര്യന്‍ രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണം കിട്ടില്ല. ഈ ആശങ്കയാണ് ബില്‍ കൊണ്ടുവരാന്‍ കാരണം. വനിതാ സംവരണം തങ്ങള്‍ കൊണ്ടുവന്നു. യുപിഎ എതിര്‍ത്തു എന്ന് വരുത്താനാണ് എന്‍ഡിഎ ശ്രമം എന്നും പി ജെ കുര്യന്‍ പറഞ്ഞു. പ്രചാരണ വിഷയം ആക്കാന്‍ ദുരുദ്ദേശപരമായി ബില്‍ കൊണ്ടുവന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍കൊണ്ട് ഇന്ത്യ ഭരിക്കാം എന്ന ഗൂഢ ഉദ്ദേശമാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എംപിമാരുടെ എണ്ണം കൂട്ടാനാണ് ശ്രമം എന്നും പി ജെ കുര്യന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമെന്നാണ് കഴിഞ്ഞദിവസം കെ സുധാകരന്‍ പ്രതികരിച്ചത്. തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാമെന്നും പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചത്.
ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണോയെന്ന ചോദ്യത്തോട് 'എന്താണ് ക്ഷീണം. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. അതില്‍ എന്താണ് പ്രശ്നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യസംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്', എന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.
Content Highlights: chief Minister Post discussion is unnecessary said P J Kurian