

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പേരിൽ റിപ്പോർട്ടർ ടി വി ബഹിഷ്‌കരിക്കണമെന്ന് വ്യാജ പ്രചാരണം. സംഭവത്തിൽ ഡിജിപിക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ പേരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പരാതി നൽകി. ബഹിഷ്‌കരണ ആഹ്വാനം നൽകിയത് സംഘടനയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണെന്ന് നേതൃത്വം പരാതിയിൽ പറയുന്നു.
ഡിവൈഎഫ്‌ഐ കേരള ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഹാന്റിലുകളിൽ നിന്നും ഇത്തരമൊരു ആഹ്വാനം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ നിരവധി തെറ്റായ ആഹ്വാനങ്ങൾ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഗ്രൂപ്പിന്റെയും ശ്രദ്ധയിൽപ്പെട്ട വ്യാജ പ്രചരണങ്ങളുടെയും യുആർഎൽ അടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: DYFI state committee filed a complaint against a fake social media page operating under the name “DYFI Kerala Official” for spreading a false boycott announcement against Reporter TV