മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ; പൊലീസ് സംരക്ഷണം

നേരത്തെ ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു

മലപ്പട്ടത്ത് ടി കെ ഗോവിന്ദനെയും രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ; പൊലീസ് സംരക്ഷണം
dot image

കണ്ണൂർ: തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായും മുൻ സിപിഐഎം നേതാവുമായ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിലെത്തിയ ഗോവിന്ദനെയും രമണിയെയുമാണ് പ്രവർത്തകർ കൂകിവിളിച്ചത്.

Also Read:

നേരത്തെ ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇവിടെ ടി കെ ഗോവിന്ദനും കെ പി രമണിയും എത്തിയതോടെയാണ് സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചത്. സിപിഐഎം പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു നിൽക്കുകയായിരുന്നു. വോട്ട് ചെയ്ത് കഴിഞ്ഞ കെ പി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായി എന്ന് സിപിഐഎം ആരോപിച്ചു. സ്ഥാനാർത്ഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവും ഉണ്ടായി.

Content Highlights: CPM workers protest against former leader and UDF independent candidate T.K. Govindan and his wife K.P. Ramani in Taliparamba, highlighting rising political tensions in Kannur, Kerala.

dot image
To advertise here,contact us
dot image