

കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളജില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ക്യാമ്പസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞെന്നാണ് പരാതി.
സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടതെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥികളെ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്‌ഐ ആക്രമണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
തൃക്കരിപ്പൂരില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണം. വ്യാപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റ് ആണെങ്കില്‍ തന്നെ തടഞ്ഞത് ഇളയ ഫാസിസ്റ്റാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: SFI students blocked Sandeep varrier at Kasargod Nehru college