വയനാട് ഫണ്ട് വിവാദം: 'സ്വർണക്കൊള്ളയിൽ CPIM ആദ്യം മറുപടി പറയട്ടെ'; ചോദ്യത്തോട് ക്ഷുഭിതനായി സണ്ണി ജോസഫ്

പിരിച്ച പൈസയ്ക്കും അതിനേക്കാൾ കൂടുതൽ പണത്തിനും സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വയനാട് ഫണ്ട് വിവാദം: 'സ്വർണക്കൊള്ളയിൽ CPIM ആദ്യം മറുപടി പറയട്ടെ'; ചോദ്യത്തോട് ക്ഷുഭിതനായി സണ്ണി ജോസഫ്
dot image

കണ്ണൂ‍‍‌‍‍ർ : വയനാട് ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ക്ഷുഭിതനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്വർണക്കൊള്ളയിൽ സിപിഐഎം ആദ്യം മറുപടി പറയട്ടെയെന്നും പ്രതികളെ എന്ത് ചെയ്തെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

റിപ്പോർട്ടർ ടിവിയുടെ കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ അഭിജിത്തായിരുന്നു ഫണ്ട് വിവാദം സംബന്ധിച്ച ചോദ്യം ചോദിച്ചത്. സണ്ണി ജോസഫ് ആദ്യം ഇതിനോട് പ്രതികരിച്ചില്ല. ചോദ്യത്തോട് മുഖം തിരിച്ച് നടന്ന സണ്ണി ജോസഫ് തിരിച്ചുവന്ന് മറുപടി പറയുകയായിരുന്നു. പിരിച്ച പൈസയ്ക്കും അതിനേക്കാൾ കൂടുതൽ പണത്തിനും സ്ഥലം വാങ്ങിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതൊക്കെ മാധ്യമങ്ങൾക്ക് മുമ്പിൽ താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രുതിക്ക് വീട് വെച്ച് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ഒരു മറുപടിയും അർഹിക്കുന്നില്ല. സ്വർണം കട്ടവരെ ജാമ്യത്തിൽ ഇറക്കിയ മുഖ്യമന്ത്രിയോട് ആദ്യം അതിന് ഉത്തരം പറയാൻ പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പേരാവൂർ മണ്ഡലത്തിൽ വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 100ലധികം സീറ്റ് യുഡിഎഫ് നേടും. മുഖ്യമന്ത്രി പുറത്തിറക്കിയത് പ്രോഗ്രസ് ഇല്ലാത്ത കാർഡ്. ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം വയനാട്ടില്‍ നൂറ് വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി പറഞ്ഞു. പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ പിരിച്ച പണത്തില്‍ അവ്യക്തതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും അബിന്‍ വര്‍ക്കി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയില്‍ കുടില്‍കെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനോടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. ആറന്മുളയില്‍ വലിയ ശുഭപ്രതീക്ഷയോടെയാണ് നീങ്ങുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

Content Highlight : KPCC President Sunny Joseph gets angry over question related to Wayanad fund. Chief Minister's response that Shruti was not given a house does not deserve any response.

dot image
To advertise here,contact us
dot image