

ചെന്നൈ: മധുരയിലെ സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മധുരയിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാപാരിയായ പി ജയരാജന്റെയും മകന്‍ ജെ ബെനിക്‌സിന്റെയും കസ്റ്റഡി കൊലപാതകത്തിലാണ് വിധി.
അപൂര്‍വമായ കേസാണിതെന്ന് ജഡ്ജി ജി മുത്തുകുമാരന്‍ നിരീക്ഷിച്ചു. മരിച്ചവരുടെ കുടുംബത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 2020 ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ജയരാജനും ബെനിക്‌സും ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് അനുവദിക്കപ്പെട്ട സമയത്തിലും അധികസമയം ഷോപ്പ് തുറന്ന് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ജൂണ്‍ 19ന് രാത്രി 7.30ന് ജയരാജിനെ ഷോപ്പില്‍ നിന്നും അറസ്റ്റ് ചെയ്ത് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരം അറിഞ്ഞ് മകന്‍ ബെനിക്‌സ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും അറസ്റ്റിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ജയരാജിനെ പൊലീസുകാര്‍ മര്‍ദിച്ചതിനെ കുറിച്ചും അദ്ദേഹം ചോദിച്ചു. പിന്നീട് ഇരുവരെയും പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Content Highlights: Sattankulam custodial deaths case madhura court punished death sentence to all nine policemen involved in this case