

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്വേഷ പ്രസംഗവുമായി പി കെ കൃഷ്ണദാസ്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി കെ കൃഷ്ണദാസിന്റെ മതവിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടറിന് ലഭിച്ചു.
എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ വരരുത്. വന്നാല്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ ഭാഗമാക്കും. ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലുളളവര്‍ സൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറയുന്നു.
'പാക് അനുകൂല സംഘടനകളുമായാണ് ഇവര്‍ക്ക് ബന്ധം. പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെയും കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ പോകുന്നത്. അതുകൊണ്ട് ഹിന്ദു- ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തുന് റിക്രൂട്ട് ചെയ്യുന്നതാവും കേരളത്തില്‍ നടക്കാന്‍ പോകുന്നത്', പി കെ കൃഷിണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
Content Highlights: NDA candidate from Kattakada PK Krishnadas made a hate speech on love jihad