

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ കുപ്രചരണം നടത്തുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് പിടിക്കുന്ന വോട്ടുകള്‍ ബിജെപിയെ ജയിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ തെറ്റിദ്ധരിപ്പിക്കുന്നു. ബിജെപി ജയിച്ചാലും റസാഖ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യം. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് പാഴ്ശ്രമം നടത്തുന്നുവെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പാലക്കാട് എന്‍എംആര്‍ റസാഖിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ ബേജാറിലും വിഭ്രാന്തിയിലുമാണ് പാലക്കാട്ടെ യുഡിഎഫ് എന്നും സുരേഷ് ബാബു പറഞ്ഞു.
'ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ ഈ പ്രചരണമില്ല. എന്‍എംആര്‍ ഒന്നാംസ്ഥാനത്ത് എത്തിയതിന്റെ ബേജാറാണ് യുഡിഎഫിന്. ഷാഫിയുടെ കുതന്ത്രമാണിത്. ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണ്. അത് കോണ്‍ഗ്രസും ഷാഫിയും മറച്ചുപിടിച്ചു. രമേഷ് പിഷാരടി തോല്‍ക്കണമെന്ന ആഗ്രഹത്തിലാണ് ഷാഫി പറമ്പില്‍. എന്നാല്‍ റസാഖ് ജയിക്കാനും പാടില്ലെന്നാണ് ഷാഫിയുടെ നിലപാട് എന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് യുഡിഎഫ്-ബിജെപി ഡീല്‍ ആണെന്നും സുരേഷ് ബാബു ആരോപിച്ചു. കോങ്ങാടും മലമ്പുഴയിലും ഒറ്റപ്പാലത്തും യുഡിഎഫ്-ബിജെപി ഡീല്‍ ആണെന്നും സിപിഐഎം പറഞ്ഞു. ഒറ്റപ്പാലത്ത് മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പി കെ ശശി 50 ലക്ഷം നല്‍കി. എറണാകുളത്തെ ഏജന്‍സി വഴിയാണ് ഡീല്‍ നടന്നത്. ഈ ഡീല്‍ ഒറ്റപ്പാലത്തെ നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചറിഞ്ഞിട്ടുണ്ട്. പി കെ ശശി നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാണിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ വെല്ലുവിളിക്ക് പകരം മാനനഷ്ടത്തിന് പി കെ ശശി ശ്രമിക്കണം. അത് ചെയ്യാന്‍ പി കെ ശശിക്ക് ഭയമാണെന്നും പി കെ ശശി ഭീരുവാണെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
Content Highlights: Shafi Parambil Spreading misinformation among the people Alleges EN Suresh Babu