

2021ലെ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചുകയറിയ ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ ഇത്തവണ റിപ്പോര്‍ട്ടറിന്റെ ഇലക്ഷന്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. അടൂരില്‍ യുഡിഎഫിന്റെ സി വി ശാന്തകുമാര്‍ ജയിച്ചേക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ്. ആറന്മുളയില്‍ എല്‍ഡിഎഫിന്റെ വീണ ജോര്‍ജും യുഡിഎഫിന്റെ അബിന്‍ വര്‍ക്കിയും തമ്മില്‍ ഇഞ്ചിടോഞ്ച് പോര് നടക്കും. മൂന്ന് മുതല്‍ നാല് സീറ്റ് വരെ എല്‍ഡിഎഫും ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ യുഡിഎഫും നേടുമെന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചന. കുമ്മനം രാജശേഖരനും അനൂപ് ആന്റണിയുമടക്കം കളത്തിലുണ്ടെങ്കിലും എന്‍ഡിഎ പത്തനംതിട്ടയില്‍ ചലനം സൃഷ്ടിക്കില്ലെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.
ആറന്മുള
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
തിരുവല്ല
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
റാന്നി
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
കോന്നി
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
അടൂർ
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
Content Highlights: Reporter Pre Poll Trend-Pathanamthitta election results - Kerala Election Result prediction 2026