ആലപ്പുഴയില്‍ നോണ്‍ പൊളിറ്റിക്കല്‍ നെക്‌സസ്, വ്യക്തി വോട്ടുകള്‍ ജി സുധാകരന് കാര്യമായി ലഭിക്കില്ല: എച്ച് സലാം

വ്യക്തി വോട്ടുകള്‍ ജി സുധാകരന് കാര്യമായി ലഭിക്കില്ല

ആലപ്പുഴയില്‍ നോണ്‍ പൊളിറ്റിക്കല്‍ നെക്‌സസ്, വ്യക്തി വോട്ടുകള്‍ ജി സുധാകരന് കാര്യമായി ലഭിക്കില്ല: എച്ച് സലാം
dot image

ആലപ്പുഴ: ആലപ്പുഴയില്‍ നോണ്‍ പൊളിറ്റിക്കല്‍ നെക്‌സസെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ അരാഷ്ട്രീയ സഖ്യം ജി സുധാകരനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എസ്ഡിപിഐ ചാപ്പ ജനം തള്ളിയതാണെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു.

അമ്പലപ്പുഴയിലേത് രാഷ്ട്രീയ വോട്ടുകളാണ്. വ്യക്തി വോട്ടുകള്‍ ജി സുധാകരന് കാര്യമായി ലഭിക്കില്ല. ജി സുധാകരന്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരു വര്‍ഷം മുമ്പെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ എക്‌സ്പ്രസില്‍ പറഞ്ഞു.


അമ്പലപ്പുഴയില്‍ ബിജെപിയുമായി ഡീലുണ്ട്. ജി സുധാകരന്‍ ബിജെപി വോട്ടിന്റെ എണ്ണമടക്കം പറഞ്ഞതാണ്. ജി സുധാകരന്‍ രാഷ്ട്രീയ നെറികേട് കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

എസ്ഡിപിഐ വോട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് സ്ഥാനാര്‍ഥി എന്ന നിലയില്‍ എല്ലാവരുടെ വോട്ടും സ്വീകരിക്കുമെന്നായിരുന്നു എച്ച് സലാമിന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ഭാഗമല്ലാത്ത കക്ഷികളോട് രാഷ്ട്രീയ സഖ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: H Salam says there is Non-political nexus in Alappuzha

dot image
To advertise here,contact us
dot image