

അടിമാലി: രാജാക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് മാണി വിഭാഗം രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ വയലില്‍ ഷാജിയുടെ മൃതദേഹം വീടിനു സമീപത്തെ മോട്ടോര്‍ പുരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 58വയസായിരുന്നു. സ്ഥിരമായി പുലര്‍ച്ചെ പറമ്പിലേക്ക് പോകുന്ന ഷാജി തിരിച്ചെത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ നിന്നും തീ പടരുന്നത് അതിഥി തൊഴിലാളിയായ സ്ത്രീ കാണുകയും ഷാജിയുടെ മകനെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ അയല്‍വാസികള്‍ അടക്കം നടത്തിയ തെരച്ചിലില്‍ ഷാജിയുടെ കാല്‍ഭാഗം കത്തിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ചേര്‍ന്നാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വാക്കസിറ്റിയില്‍ റേഷന്‍കട നടത്തിയ വന്ന ഷാജി, കേരള ബാങ്ക് അടക്കമുള്ള ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക ഉണ്ടായിരുന്നു. എന്നാല്‍ ഇവ അടച്ചുതീര്‍ക്കേണ്ട ക്രമീകരണം ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Content Highlights: Vayalil Shaji, a leader of Kerala Congress (M), was found charred to death in a suspected fire incident