'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല: ജി സുധാകരനെതിരെ എം എം മണി

സഖാക്കളെ തല്ലിയാല്‍ തിരിച്ചു തല്ലിക്കുമെന്നും ഇന്നുവരെ അങ്ങനെ ചെയ്തിട്ടുണ്ട്, നാളെയും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല: ജി സുധാകരനെതിരെ എം എം മണി
dot image

ഇടുക്കി: സിപിഐഎം വിട്ട ജി സുധാകരന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി. മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി റിപ്പോര്‍ട്ടറോട് പറഞ്ഞു. തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നതെന്നും പാർട്ടിക്കെതിരെ റിബലായി മത്സരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന്‍ നല്ല പ്രവര്‍ത്തകനും നേതാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആകെ ഷുഗര്‍ മാത്രമാണുളളതെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴും യുവാവിന്റെ മനസാണ്. അടിച്ചാല്‍ തിരിച്ചടിക്കും. അടി കിട്ടിയിട്ട് പ്രതിഷേധിച്ചിട്ട് മാത്രം കാര്യമില്ല. ഒന്നും ഇല്ലെങ്കിലും കടിച്ചെങ്കിലും പറിക്കണം. വിവാദങ്ങളില്‍ നിന്നാണ് ഇന്നത്തെ എംഎം മണി ഉയര്‍ന്നുവന്നത്. കേസ് വന്നാല്‍ നേരിടും. പോടാ പുല്ലെ എന്ന് പറയും': എം എം മണി പറഞ്ഞു.

അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തനിക്ക് 87 വയസാകുമെന്നും അന്ന് പാര്‍ട്ടി പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എം എം മണി പറഞ്ഞു. സഖാക്കളെ തല്ലിയാല്‍ തിരിച്ചു തല്ലിക്കുമെന്നും ഇന്നുവരെ അങ്ങനെ ചെയ്തിട്ടുണ്ട്, നാളെയും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സിനിമയിലെ കഥാപാത്രമാക്കുന്നതിനോട് എതിര്‍പ്പില്ലെന്നും സിനിമ ഇഷ്ടമാണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

Content Highlights: m m mani against g sudhakaran consteling as rebel candidate

dot image
To advertise here,contact us
dot image