ജെൻഡർ ഇൻക്ലൂസീവ് ടൂറിസത്തിൻ്റെ കേരള മോഡൽ, സ്ത്രീ സൗഹൃദമാകുന്ന കേരളത്തിന്റെ വിനോദ സഞ്ചാരയിടങ്ങൾ

ഇന്നത്തെ കാലത്ത് യാത്ര ചെയ്യുന്ന, പുതിയ അനുഭവങ്ങൾ തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്

ജെൻഡർ ഇൻക്ലൂസീവ് ടൂറിസത്തിൻ്റെ കേരള മോഡൽ, സ്ത്രീ സൗഹൃദമാകുന്ന കേരളത്തിന്റെ വിനോദ സഞ്ചാരയിടങ്ങൾ
dot image

അടിസ്ഥാന സൗകര്യങ്ങളും സന്ദർശക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള 66 പദ്ധതികളാണ് ഈ സാമ്പത്തിക വർഷം വിജയകരമായി പൂർത്തീകരിച്ചത്. മൊത്തത്തിലുള്ള ടൂറിസം ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക, വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുക, സന്ദർശകർക്ക് കൂടുതൽ ആകർഷകവും എത്തിപ്പെടാവുന്ന സ്ഥലമായി ലക്ഷ്യസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ ഏറ്റെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നവീകരണവും, മെച്ചപ്പെട്ട സൗകര്യങ്ങൾ സൃഷ്ടിക്കൽ, മികച്ച ടൂറിസം അനുഭവത്തിന് സഹായകരമാകുന്ന സൗകങ്ങളുടെ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കപ്പെട്ടത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്ക് ഒരു ഉദ്ദേശ്യമുണ്ട്. പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആവശ്യങ്ങൾ പരിഹരിച്ചുകൊണ്ട് സുസ്ഥിര ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണവ. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി വഴിയാണ് ഈ സംരംഭങ്ങൾ നടപ്പിലാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി, സ്ട്രീറ്റ് പ്രോജക്റ്റ്, മോഡൽ ഉത്തരവാദിത്ത ടൂറിസം പ്രോജക്റ്റ്, സ്ത്രീ സൗഹൃദ ടൂറിസം പ്രോജക്റ്റ്, കാർഷിക ടൂറിസം നെറ്റ്‌വർക്ക് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഈ സംരംഭങ്ങൾ ഫലപ്രദമാണെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ ടൂറിസം കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാകുക എന്നത് കാലത്തിന്റെ ഒരു ആവശ്യമാണ്. ഇന്നത്തെ കാലത്ത് യാത്ര ചെയ്യുന്ന, പുതിയ അനുഭവങ്ങൾ തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. യാഥാസ്ഥിതികതയുടെ ചരടുകളെല്ലാം പൊട്ടിച്ച് അവർ വിപ്ലവകരമായ ഒരു മുന്നേറ്റം സാധ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളെക്കൂടി ഉൾപ്പെടുന്ന തരത്തിൽ നമ്മുടെ ടൂറിസം കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്.

യുഎൻ വനിതാ കൂട്ടായ്മയുമായി സഹകരിച്ച് നടപ്പിലാക്കിയ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി, കേരളത്തെ പൂർണ്ണമായും സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്ത്രീ സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പദ്ധതി ആഗോള മാതൃകയായി ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പിലാക്കപ്പെടുനുടൻ എന്ന് ലോകത്തെ അറിയിക്കേണ്ടതും നമ്മുടെ കടമയാണ്. അതിനാലാണ് കേരളം ആദ്യത്തെ റെസ്പോൺസിബിൾ ആൻഡ് ജൻഡർ ടൂറിസം കോൺഫറൻസ് നടത്തിയത്. 2024 നവംബർ 30, ഡിസംബർ 1,2 എന്നീ തിയ്യതികളിൽ നടന്ന കോൺഫറൻസ് വൻ വിജയമായിരുന്നു.

Content Highlights: kerala succeedes in gender inclusive tourism and women includive tourism

dot image
To advertise here,contact us
dot image