'തിരൂരിന്റെ വികസനം ലക്ഷ്യം'; മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നല്‍കി വി അബ്ദുറഹിമാന്‍

നാട്ടുകാരൻ എന്ന നിലയില്‍ തിരൂരിൻ്റെ വികസനം നിര്‍വഹിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വി അബ്ദുറഹിമാന്‍

'തിരൂരിന്റെ വികസനം ലക്ഷ്യം'; മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നല്‍കി വി അബ്ദുറഹിമാന്‍
dot image

മലപ്പുറം: മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നല്‍കി വി അബ്ദുറഹിമാന്‍. തിരൂര്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണെന്നും തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. തിരൂരുകാരന്‍ എന്ന നിലയില്‍ അത് നിര്‍വഹിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അബ്ദുറഹിമാന്റെ പ്രതികരണം.

തിരൂരിനെ മാറ്റിയെടുക്കണം. അതിനുള്ള ശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. താനൂരില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പിന്നാക്കം നില്‍ക്കുന്ന നാടിനെ ഇന്ന് കാലത്തിനൊപ്പം നടത്താന്‍ കഴിഞ്ഞു. പുതിയ ലോകത്തിലേക്കുള്ള എല്ലാ സംവിധാവനങ്ങളും ആ നാട്ടില്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആ നാട്ടിലെ ജനങ്ങള്‍ എംഎല്‍എയെ വീണ്ടും ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തിനെ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ണാക്കി താനൂരിനെ മാറ്റി. താനൂരില്‍ ഇടതുപക്ഷത്തിന്റെ ഏത് പ്രതിനിധി വന്നാലും വിജയിക്കുമെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി.

താനൂരില്‍ ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. തിരൂരില്‍ മത്സരിക്കാനുള്ള താല്‍പര്യവും അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ അബ്ദുറഹിമാന്‍റെ പേര് തിരൂരില്‍ തന്നെയായിരുന്നു ഇടംപിടിച്ചത്. ഇതോടെ അബ്ദുറഹിമാന്‍ ഇടഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അബ്ദുറഹിമാന്‍ പ്രചാരണത്തിന് ഇറങ്ങിയില്ല. ഇതിനിടെ അബ്ദുറഹിമാനെ താനൂരില്‍ തന്നെമത്സരിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. അപ്പോഴും തിരൂരില്‍ തന്നെമത്സരിക്കുമെന്ന നിലപാടില്‍ അബ്ദുറഹിമാന്‍ ഉറച്ചുനിന്നു. ഇന്ന് മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി അബ്ദുറഹിമാന്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് തിരൂരില്‍ മത്സരിക്കുമെന്ന സൂചന നല്‍കി അബ്ദുറഹിമാന്‍ രംഗത്തെത്തിയത്. പെരുന്നാളിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights- V Abdurahiman has indicated the possibility of contesting from a different constituency in the upcoming elections.

dot image
To advertise here,contact us
dot image