

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.
കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ ആയിരിക്കും മത്സരിക്കുക.
അതേസമയം മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരൻ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അനുനയത്തിന് നേതാക്കൾ ശ്രമം നടത്തുമ്പോഴും അടുക്കാതെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Content Highlights: no seat for k sudhakaran at kannur, Mallikarjun Kharge decided to no MPs should contest in the assembly elections