എല്ലാ സീറ്റിലും വിജയം ലക്ഷ്യമിട്ടുളള സ്ഥാനാർത്ഥികൾ വരും, ജനങ്ങൾക്കാവശ്യം വികസന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ

തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കുന്നുണ്ടെന്നും എന്‍ഡിഎയുടെ 95.5% ചര്‍ച്ചയും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി

എല്ലാ സീറ്റിലും വിജയം ലക്ഷ്യമിട്ടുളള സ്ഥാനാർത്ഥികൾ വരും, ജനങ്ങൾക്കാവശ്യം വികസന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ
dot image

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മാറ്റം കൊണ്ടുവരുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കുന്നുണ്ടെന്നും എന്‍ഡിഎയുടെ 95.5% ചര്‍ച്ചയും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്‍ഡിഎ കേരളത്തിലെ 140 സീറ്റുകളിലും മത്സരിക്കും. ജനങ്ങള്‍ക്ക് ആവശ്യം വികസന രാഷ്ട്രീയമാണ്. എല്ലാ സീറ്റിലും വിജയം ലക്ഷ്യമിട്ടുളള സ്ഥാനാര്‍ത്ഥികള്‍ വരും. പറവൂരും ധര്‍മ്മടത്തും അദാലത്തില്‍ പങ്കെടുത്തിരുന്നു. രണ്ടിടത്തും ജനങ്ങള്‍ വിഷമം പറയാനായി എത്തി. ഇവരെല്ലാം എംഎല്‍എമാരായി എന്താണ് ഇത്രയുംകാലം ചെയ്തത്? ആരുമായും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ ആരും വരില്ല. എല്ലാവരും ഓടിപ്പോകും': രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

Content Highlights: NDA will contest from all 140 seats in kerala assembly election 2026 says Rajeev Chandrasekhar

dot image
To advertise here,contact us
dot image