'ആളില്ലാത്ത CMPയുടെ സി പി ജോണിന് സീറ്റ് നൽകരുത്'; സീറ്റ് മാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

കോൺഗ്രസിന്റെ തിരുവനന്തപുരം സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെയാണ് പോസ്റ്ററുകൾ

'ആളില്ലാത്ത CMPയുടെ സി പി ജോണിന് സീറ്റ് നൽകരുത്'; സീറ്റ് മാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ
dot image

തിരുവനന്തപുരം: കോൺഗ്രസിന്‍റെ സീറ്റ് കൈമാറ്റത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ. കോൺഗ്രസിന്റെ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും ആളില്ലാത്ത സിഎംപിയുടെ സി പി ജോണിന് സീറ്റ് നൽകരുത് എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. സി പി ജോണിനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ. നഗരത്തിൽ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.

അതേസമയം മുൻ ഡിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം നേതൃത്വത്തെ അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ സിഎംപിക്ക് ഈ സീറ്റ് നൽകാനും അവിടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സി പി ജോണിനെ മത്സരിപ്പിക്കാനുമാണ് യുഡിഎഫ് നേൃത്വത്തിന്‍റെ നീക്കം. നിലവിൽ എൽഡിഎഫിന്‍റെ അഡ്വ. ആന്റണി രാജുവാണ് തിരുവനന്തപുരം എംഎൽഎ. അതേസമയം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലെത്തും.

Content Highlight : posters against handing over Congress Thiruvananthapuram seat to CMP

dot image
To advertise here,contact us
dot image