

തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഡ്രൈവർ തന്നെ കയ്യേറ്റം ചെയ്തുവെന്നും വീട്ടിൽവെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഭാര്യ ബിന്ദു മേനോൻ റിപ്പോർട്ടറിനോട്. തന്നെ ആക്രമിച്ചതിന്റെ തെളിവ് കൈവശമുണ്ടെന്നും പൊലീസിനെ വിളിച്ചെങ്കിലും ഇടപെടലുണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.
ഡ്രൈവർ തന്നെ മർദിച്ചിട്ടില്ല, എന്നാൽ കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം ഔദ്യോഗിക ഡ്രൈവറായ ശാന്തനാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും ബിന്ദു പറഞ്ഞു. സംഭവത്തിന് പിന്നാലെ സഹോദരന്റെ ഭാര്യയായ ആർ ശ്രീലേഖലയെ വിളിക്കുകയും അവർ കൺട്രോൾ റൂം നമ്പറിലേക്ക് വിളിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പൊലീസിനെ വിളിച്ചെങ്കിലും നടപടി എടുത്തില്ല. വീട്ടിലേക്ക് വരാൻ മന്ത്രി അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് വീടിന് പുറത്തുവരെ വന്ന് പൊലീസ് തിരിച്ചുപോയെന്നും മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞു.
കാണാൻ പറ്റാത്ത സാഹചര്യത്തിലാണ് ഗണേഷ്‌കുമാറിനെ കണ്ടത്. അതിന്റെ ദൃശ്യങ്ങൾ താൻ പകർത്തിയിട്ടുണ്ട്. അത് പകർത്തുന്നതിനിടെയാണ് കയ്യേറ്റമുണ്ടായതെന്നും ബിന്ദു പറഞ്ഞു.
സംഭവത്തിന് പിന്നാലെ മാനസികമായി തകർന്നു. ആരുടെയും മന്ത്രിസ്ഥാനം കളയാനോ പ്രശസ്തി ഇല്ലാതാക്കാനോ അല്ല, തനിക്ക് വട്ടാണെന്ന് ഗണേഷ് കുമാർ പറഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നത്. തന്റെ കയ്യിൽ ഇത്രയും തെളിവുണ്ടായിട്ടും തനിക്ക് വട്ടാണെന്ന് പറയുന്നത് മണ്ടത്തരമാണ്. ശാരീരികമായിട്ടില്ലെങ്കിലും മാനസിക പീഡനം വർഷങ്ങളായി അനുഭവിക്കുകയാണെന്നും ബിന്ദു മേനോൻ പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം നടന്നത്.
അതേസമയം തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
Content Highlights: Bindu Menon, the wife of Minister Ganesh Kumar, said that the driver assaulted her on the instructions of the minister